ട്വിറ്ററിലെ എല്ലാസൗകര്യങ്ങളോടുകൂടിയ ഇന്ത്യൻ ആപ്പ് അണിയറയിലൊരുങ്ങുന്നു

ന്യൂ ഡൽഹി: 2006-ൽ ജാക്ക് ഡോസേ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി തുടക്കം കുറിച്ച ട്വിറ്റർ എന്ന സംരംഭത്തിന് പകരമായൊരു ഇന്ത്യൻ ആപ്പ് അണിയറയിലൊരുങ്ങുന്നു.

author-image
Sooraj Surendran
New Update
ട്വിറ്ററിലെ എല്ലാസൗകര്യങ്ങളോടുകൂടിയ ഇന്ത്യൻ ആപ്പ് അണിയറയിലൊരുങ്ങുന്നു

ന്യൂ ഡൽഹി: 2006-ൽ ജാക്ക് ഡോസേ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി തുടക്കം കുറിച്ച ട്വിറ്റർ എന്ന സംരംഭത്തിന് പകരമായൊരു ഇന്ത്യൻ ആപ്പ് അണിയറയിലൊരുങ്ങുന്നു. സർക്കാർ ഇ-മെയിൽ ഐ.ഡി. ഉപയോഗിക്കുന്നവർക്കുവേണ്ടിയാവും ആദ്യഘട്ടം ഉപയോഗപ്പെടുത്തുക. ആപ്പ് തയ്യാറാക്കുന്നതിനായി നാഷണൽ ഇൻഫർമാറ്റിക് സെന്ററിനെ കേന്ദ്ര ഐടി മന്ത്രാലയം ചുമതലപ്പെടുത്തി. ട്വിറ്ററിൽ നിലവിലുള്ള എല്ലാസൗകര്യങ്ങളോടുകൂടിയാണ് പുതിയ ആപ്പ് അണിയറയിലൊരുങ്ങുന്നത്. പദ്ധതിക്ക് സമയപരിധിയും, ആപ്പിന് പേരും നിശ്ചയിച്ചിട്ടില്ല. സർക്കാർജീവനക്കാർക്കായി വാട്സാപ്പിനു സമാനമായി ജിംസ് എന്നപേരിൽ പ്രത്യേക ആപ്പ് ഇതിനോടകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട് കേന്ദ്രസർക്കാർ. ആശയവിനിമയം സുഗമമാക്കാനുള്ള പുത്തൻ സാങ്കേതികവിദ്യകളും പുതിയ ആപ്പിൽ ഉപയോഗപ്പെടുത്തും.

new delhi