ഇന്ത്യയിലെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് ഓപ്പണ്‍ വൈഫൈ വ്യാപിപ്പിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ വൈഫൈ നെറ്റ് വര്‍ക്കായ ഗൂഗിള്‍ വൈഫൈ തങ്ങളുടെ സേവനം ഇന്ത്യയിലെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു

author-image
BINDU PP
New Update
ഇന്ത്യയിലെ  നൂറ് റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് ഓപ്പണ്‍ വൈഫൈ വ്യാപിപ്പിക്കുന്നു

 

 

ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ വൈഫൈ നെറ്റ് വര്‍ക്കായ ഗൂഗിള്‍ വൈഫൈ തങ്ങളുടെ സേവനം ഇന്ത്യയിലെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന് മുമ്പ് രാജ്യത്തെ 52 റെയില്‍വേ സ്‌റ്റേഷനുകളില്‍ സെപ്തംബര്‍ മാസത്തില്‍ തന്നെ ഗൂഗിള്‍ വൈഫൈ സേവനം ലഭ്യമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് കൂടുതല്‍ സ്‌റ്റേഷനുകളിലേക്ക് വൈഫൈ സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.

 അടുത്ത വര്‍ഷം അവസാനത്തോടു കൂടി ഇന്ത്യയിലെ 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ തിരക്കേറിയ 100 റെയില്‍വേ സ്‌റ്റേഷനുകളിലാണ് ഗൂഗിളിന്റെ സേവനം ലഭ്യമാകുന്നത്.

railway station