രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും മാര്‍ച്ച് 31 ന് ലയിക്കുന്നു. ഇതോടെ ഐഡിയ വോഡഫോണ്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറും. 60,000 കോടി രൂപയാണ് ഇരുകമ്പനികളും ചേര്‍ന്ന് വിപണി കയ്യടക്കാനായി നിക്ഷേപിക്കുന്നതെന്നാണ് സൂചന.
ഡേറ്റാ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ നിക്ഷേപം നടത്തുന്നത്. അതിവേഗം ഡേറ്റ ലഭ്യമാക്കാനായി രണ്ടു കമ്പനികളും വന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇരു കമ്പനികളുടെ ഡേറ്റാ ഉപയോഗം നിലവിലുള്ളതിനേക്കാള്‍ ആറിരട്ടി വര്‍ധിക്കുമെന്നാണ് കരുതുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഡേറ്റാ ഉപയോഗം 120 പെറ്റാബൈറ്റില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. നിലവില്‍ 20 പെറ്റാബൈറ്റാണ് ഇരു കമ്പനികളുടെയും ഡേറ്റാ ഉപയോഗം.