സെപ്റ്റംബറിൽ ഐ ഫോൺ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നു

സ്മാർട്ഫോൺ ആരാധകർക്കിടയിൽ ഏറെ ജനപ്രീതിയുള്ള ബ്രാൻഡാണ് ആപ്പിളിന്റേത്.

author-image
Sooraj S
New Update
സെപ്റ്റംബറിൽ ഐ ഫോൺ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നു

സ്മാർട്ഫോൺ ആരാധകർക്കിടയിൽ ഏറെ ജനപ്രീതിയുള്ള ബ്രാൻഡാണ് ആപ്പിളിന്റേത്. പക്ഷെ വിലയാണ് ആപ്പിൾ ഐ ഫോണുകളിൽ നിന്നും ആരാധകരെ അകറ്റി നിർത്തുന്നത്. സെപ്റ്റംബർ മാസത്തിൽ 3 പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആപ്പിൾ. ഐ ഫോൺ 2018 ഐ ഫോൺ എക്സ് എസ് ഐ ഫോൺ എക്സ് എസ് പ്ലസ് എന്നീ മോഡലുകളാണ് ആപ്പിൾ പുറത്തിറക്കാനായി തീരുമാനിച്ചിരിക്കുന്നത്. ബ്ലാക്ക്, വൈറ്റ്, ഗ്രേ, ബ്ലൂ, റെഡ്, ഓറഞ്ച് എന്നീ നിറങ്ങളിലാകും ഐഫോണുകൾ അവതരിപ്പിക്കുക എന്നാണ് അധികൃതർ വ്യക്തമാക്കിയത്. പിൻവശത്തുള്ള ഡ്യൂവൽ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഐഫോണ്‍ XS പ്ലസിന് 6.5 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോണ്‍ 2018ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോണ്‍ XSന് 5.8 ഡിസ്‌പ്ലേയും ആയിരിക്കും. ഫോണുകളുടെ വിലയെ സംബന്ധിച്ച് ആധികാരികമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

i phone