എച്ച് ടി സി ഇവോ 10 അടുത്തമാസം എത്തും

എച്ച് ടി സിയുടെ പരിഷ്‌ക്കരിച്ച മോഡല്‍ അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കുറച്ച് വര്‍ഷങ്ങളായി കച്ചവടത്തില്‍ അല്‍പം പിറകിലായിരുന്ന എച്ച് ടി സി വീണ്ടും വിപണിയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. എച്ച് ടി സി 10 സീരീസില്‍പ്പെട്ട ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഇവോ കഴിഞ്ഞ ദിവസം തായ്‌വാനില്‍ അവതരിപ്പിച്ചിരുന്നു.

author-image
Raji ER
New Update
എച്ച് ടി സി ഇവോ 10 അടുത്തമാസം എത്തും

എച്ച് ടി സിയുടെ പരിഷ്‌ക്കരിച്ച മോഡല്‍ അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കുറച്ച് വര്‍ഷങ്ങളായി കച്ചവടത്തില്‍ അല്‍പം പിറകിലായിരുന്ന എച്ച് ടി സി വീണ്ടും വിപണിയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. എച്ച് ടി സി 10 സീരീസില്‍പ്പെട്ട ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഇവോ കഴിഞ്ഞ ദിവസം തായ്‌വാനില്‍ അവതരിപ്പിച്ചിരുന്നു. ഈ മോഡലിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് എച്ച് ടി സി 10 ഇവോ. ഗണ്‍മെറ്റല്‍ , വെള്ളി, സ്വര്‍ണ നിറങ്ങളിലെത്തുന്ന ഇവോയുടെ 32 ജിബി വേരിയന്റിന് 17,990 തായ്‌വാന്‍ ഡോളറും 64 ജിബി വേരിയന്റിന് 19,900 തായ്‌വാനീസ് ഡോളറുമാണ് വില. നവംബര്‍ 28 മുതല്‍ ഈ ഫോണിന്റെ വില തായ്‌വാനില്‍ തുടങ്ങും. 1440 x 2560 പിക്‌സല്‍ റെസല്യൂഷനിലുള്ള അഞ്ചരയിഞ്ച് ക്യൂ.എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.

പിക്‌സല്‍ സാന്ദ്രത 1440 പി പി ഐ വെള്ളം കടക്കാത്ത രീതിയിലുള്ള അലൂമിനിയം ചട്ടക്കൂട് കൊണ്ടുറപ്പിച്ച സ്‌ക്രീനിന് പോറലിനെ പ്രതിരോധിക്കുന്ന ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഡിസ്‌പ്ലേയുടെ താഴെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ കൊണ്ട് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ 0.2 സെക്കന്‍ഡ് മതിയെന്ന് എച്ച് ടി സി അവകാശപ്പെടുന്നുമുണ്ട്. ക്വാല്‍കോമിന്റെ ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസര്‍, മൂന്ന് ജിബി റാം , 32 ജി ബി /64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി, രണ്ട് ടെറാബൈറ്റ് വരെയുള്ള എസ്ഡി കാര്‍ഡുകളെ പിന്തുണയ്ക്കുന്ന സ്ലോട്ട് എന്നിവയാണ് ഈ ഫോണിന്റെ മറ്റ് ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. 

htc evo 10 december india