രാജ്യത്ത് മൊബൈൽ സിമ്മുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാർച്ച് 31 ആണ് . ഇത് ചെയ്യാത്തപക്ഷം സിമ്മുകൾ ബ്ലോക്ക് ചെയ്യപെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിം ബന്ധിപ്പിക്കാൻ ഔട്ട്‌ലറ്റുകൾ സന്ദർശിക്കേണ്ടതുണ്ട് എന്നാണ് കിട്ടിയ വാർത്ത.ആധാർ–സിം ബന്ധിപ്പിക്കാൻ പുതിയ വഴിയും അവതരിപ്പിച്ചു കഴിഞ്ഞു. വീട്ടിലിരുന്നും ആധാറുമായി ബന്ധിപ്പിക്കാം. ഇപ്പോൾ ടെലികോം ഉപഭോക്താക്കൾക്ക് ഒരു നമ്പറിലേക്ക് വിളിച്ച് കൃത്യമായ വിവരങ്ങൾ നൽകിയാൽ ആധാറുമായി ബന്ധിപ്പിക്കാം. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് അൽപ്പം ആശ്വാസമേകുന്നതാണ് പുതിയ സേവനം.അവരുടെ വീടുകളിൽ നിന്നും ഐവിആർ സേവനം ഉപയോഗിച്ചാണ് ആധാർ ബന്ധിപ്പിക്കാൻ അവസരം നല്‍കുന്നത്. ആധാറുമായി സിം ബന്ധിപ്പിക്കാനുള്ള ഐവിആർ സര്‍വീസ് ലളിതമാണ്. വിളിക്കുന്നതിന് മുൻപ് നിങ്ങളുടെ ആധാർ നമ്പർ കൈയ്യിൽ കരുതേണ്ടതുണ്ട്.എയർടെൽ, ഐഡിയ, ജിയോ, വോഡഫോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ഓപ്പറേറ്ററാണെങ്കിൽ ടോൾഫ്രീ നമ്പറായ 14546 ൽ വിളിക്കണം.
ചെയ്യുന്ന രീതി അറിയാൻ ......
∙ 14546 വിളിക്കുമ്പോൾ നിങ്ങൾ ഇന്ത്യൻ പൗരനാണോ, എൻആർഐ ആണോ എന്ന് ചോദിക്കും. ഇവിടെ ഓപ്ഷൻ തിരഞ്ഞെടുക്കാം.
∙ അടുത്തതായി നിങ്ങളുടെ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമ്മതമായി 1 അമർത്തുക.
∙ ശേഷം നിങ്ങളുടെ ആധാർ നമ്പർ നൽകി 1 അമർത്തുക.
∙ ഇതോടെ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് OTP മെസേജ് വരും.
∙ ഇവിടെ നിങ്ങളുടെ ഫോൺ നമ്പർ നൽകേണ്ടതുണ്ട്.
∙ യുഐഡിഎഐ ഡേറ്റാ ബേസിൽ നിന്ന് നിങ്ങളുടെ പേരും ഫോട്ടോയും ജനനത്തീയതിയും തിരഞ്ഞെടുക്കുന്നതിന് ഓപ്പറേറ്റർക്ക് സമ്മതം നൽകണം.
∙ ശരിയായ നമ്പർ കീ ചെയ്തതായി സ്ഥിരീകരിക്കാൻ നിങ്ങളുടെ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ ഐവിആർ കാണിക്കും.
∙ ഈ നമ്പർ ശരിയാണെങ്കിൽ, നിങ്ങൾക്ക് SMS ൽ ലഭിച്ച OTP നൽകാം.
∙ ആധാർ-മൊബൈൽ ബന്ധിപ്പിക്കൽ പ്രക്രിയ പൂർത്തിയായാൽ 1 അമർത്തുക.
∙ നിങ്ങൾക്ക് മറ്റൊരു ഫോൺ നമ്പർ ഉണ്ടെങ്കിൽ 2-ഉം അമർത്തുക.
ആധാർ-മൊബൈൽ ഫോൺ റീ-വെരിഫിക്കേഷൻ ചെയ്യുമ്പോള്‍ OTP ലഭിക്കാൻ 30 മിനിറ്റ് വരെ താമസം വന്നേക്കാം.