ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കൂട്ടാകാനൊരുങ്ങി ഹെന്‍ഡ്രി

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കൂട്ടാവാനൊരുങ്ങുകയാണ് ഹെന്‍ഡ്രി എന്ന പുരുഷ റോബോട്ട്. അറ് ഇഞ്ച് ഉയരത്തില്‍ മസില്‍ പെരുപ്പിച്ച് കട്ടക്കലിപ്പ് ലുക്കിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ ആഗ്രഹിക്കുന്ന എല്ലാ ഘടങ്ങളും ഒത്തിണങ്ങുന്നതാണ് ഈ റോബോട്ട്

author-image
Amritha AU
New Update
ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കൂട്ടാകാനൊരുങ്ങി ഹെന്‍ഡ്രി

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കൂട്ടാവാനൊരുങ്ങുകയാണ് ഹെന്‍ഡ്രി എന്ന പുരുഷ റോബോട്ട്. അറ് ഇഞ്ച് ഉയരത്തില്‍ മസില്‍ പെരുപ്പിച്ച് കട്ടക്കലിപ്പ് ലുക്കിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ ആഗ്രഹിക്കുന്ന എല്ലാ ഘടങ്ങളും ഒത്തിണങ്ങുന്നതാണ് ഈ റോബോട്ട്.

റോബോര്‍ട്ടിന് സ്ത്രീ സങ്കല്‍പങ്ങളിലെ പുരുഷന്റെ രൂപമാണ്. സംസാരത്തിലും പൗരുഷമുണ്ട്. സെക്‌സ് ഡോളുകള്‍ ഉണ്ടാക്കുന്ന കമ്പനി ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കൂട്ടായിട്ടാണ് പുരുഷ റോബോര്‍ട്ടിന് രൂപം നല്‍കിയത്.ഹെന്‍ഡ്രിക്ക് തങ്ങളുടെ ഉടമസ്ഥന്റെ എല്ലാ കാര്യങ്ങളും മനസിലാക്കി അതിനെക്കുറിച്ച് സംസാരിക്കാനും ഉടമസ്ഥനെ സ്വാഗതം ചെയ്യാനുമെല്ലാം കഴിയും. ഇടക്ക് തമാശ പറയും ടെലിവിഷന്‍ ഷോകളെക്കുറിച്ച് സംസാരിക്കും. പാട്ടും പാടും അങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ ഇവാന്‍ ചെയ്യും.

ഈ പുരുഷ റോബോര്‍ട്ടിന്റെ വില ഏകദേശം പത്ത് ലക്ഷം രൂപയാണ്. കൂടുതല്‍ പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചേഴ്‌സ് ലഭിക്കും. ഭാരം കുറവാണ് ഹെന്‍ഡ്രിക്ക്. ഐ പാഡോ ടാബ് ലെറ്റോ ഉപയോഗിച്ചും ഈ റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

henry-new robot-for loney-living women