എന്തിനും ഏതിനും ആപ്പ്ളിക്കേഷനുകളുള്ള കാലമാണിപ്പോൾ . വ്യത്യസ്തമായ ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോറില്‍ ലഭ്യമാണ് .
സംഗീത പ്രേമികൾക്കായി മൊബൈല്‍ പ്ലേ സ്റ്റോറില്‍ വിവിധതരം ഗിറ്റാർ പ്ലേ ആപ്പുകൾ ലഭ്യമാണ് .
അതില്‍ നിന്ന് ഇഷ്ടമുള്ളത് ഡൗണ്‍ലോഡ് ചെയ്ത് ഗിറ്റാര്‍ പഠിക്കാം.
ഗിറ്റാര്‍ പ്ലേ ആന്‍ഡ് ലേണ്‍, റിയല്‍ ഗിറ്റാര്‍, റിയല്‍ ഗിറ്റാര്‍ സിമുലേറ്റര്‍, ഗിറ്റാര്‍, റിയല്‍ ഗിറ്റാര്‍ മ്യൂസിക്, പ്ലേഗിറ്റാര്‍ സിമുലേറ്റര്‍ ബെസ്റ്റ് ഇലക്ട്രിക് ഗിറ്റാര്‍ ഇങ്ങനെ നീളുന്നു ആപ്പുകള്‍.
ഡൗണ്‍ലോഡ് ചെയ്ത ആപ്പുവഴി രജിസ്റ്റര്‍ ചെയ്തുവേണം പഠിക്കാന്‍. ചില ആപ്പുകള്‍ സൗജന്യമാണ്. ചിലത് പണം വാങ്ങുന്നുണ്ട്.
ഏത് രാഗത്തിലും താളത്തിലും ഗിറ്റാറിന്റെ ഈണം ഈ ആപ്പുകള്‍ വഴി പ്ലേ ചെയ്യാം.