ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ഡിസൈനിന്റെ കാര്യത്തിൽ മുൻതലമുറ മോഡലിൽ നിന്നും വലിയ മാറ്റങ്ങളില്ലാതെയാണ് പിക്സൽ 8 സീരീസ് ഫോണുകൾ വരുന്നത്. ഏഴ് വർഷത്തെ സുരക്ഷാ അപ്ഗ്രേഡുകളും ഒഎസ് അപ്ഡേറ്റുമാണ് ഈ ഫോണുകൾക്ക് ലഭിക്കുക.

author-image
Greeshma Rakesh
New Update
ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി. ഗൂഗിൾ പിക്സൽ 8 , പിക്സൽ 8 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതിയ 5ജി ഫോണുകൾ പുതിയ ഗൂഗിൾ ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റും മികച്ച ക്യാമറകളുമായാണ് എത്തുന്നത്.

ഡിസൈനിന്റെ കാര്യത്തിൽ മുൻതലമുറ മോഡലിൽ നിന്നും വലിയ മാറ്റങ്ങളില്ലാതെയാണ് പിക്സൽ 8 സീരീസ് ഫോണുകൾ വരുന്നത്. ഏഴ് വർഷത്തെ സുരക്ഷാ അപ്ഗ്രേഡുകളും ഒഎസ് അപ്ഡേറ്റുമാണ് ഈ ഫോണുകൾക്ക് ലഭിക്കുക. പുതിയ പിക്സൽ ഫോണുകൾ ഐഫോൺ 15 സീരീസ്, സാംസങ് ഗാലക്സി എസ്23 സീരീസ് ഫോണുകളുമായി മത്സരിക്കും.

പിക്‌സൽ 8 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 75,999 രൂപ മുതലാണ്. പിക്‌സൽ 8 പ്രോ സ്മാർട്ട്ഫോണിന് 1,06,999 രൂപയാണ് വില. രണ്ട് ഡിവൈസുകളും ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാം. ഇരുഫോണുകളും വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ട്. ആകർഷകമായ ഓഫറുകളും ഈ ഡിവൈസുകൾ വാങ്ങുന്നവർക്ക് ലഭിക്കും. പിക്സൽ 8 വാങ്ങുന്നവർക്ക് ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾക്ക് 8,000 രൂപ കിഴിവ് ലഭിക്കും. പിക്സൽ8 പ്രോ വാങ്ങുന്നവർക്ക് 9,000 രൂപ കിഴിവും ലഭിക്കും.

പിക്സൽ 8 സവിശേഷതകൾ

ഗൂഗിൾ പിക്സൽ 8 സ്മാർട്ട്ഫോണിൽ 6.2 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലെയാണുള്ളത്.മാത്രമല്ല 120 ഹെർട്സ് റിഫ്രഷ് റേറ്റും 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസമുള്ള ഈ ഡിസ്പ്ലെയ്ക്ക് സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് വിക്ടസും നൽകിയിട്ടുണ്ട്. കോംപാക്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ആകർഷിക്കുന്ന വലിപ്പവും ഡിസൈനാണ് ഫോണിലുള്ളത്. സ്വിഫ്റ്റ് ഫയൽ ആക്‌സസിനായി ഏറ്റവും പുതിയ UFS 4.0 സ്റ്റോറേജുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് ഗൂഗിളിന്റെ ടെൻസർ ജി3 ചിപ്‌സെറ്റാണ്.

രണ്ട് പിൻക്യാമറകളോടെയാണ് ഗൂഗിൾ പിക്സൽ 8 സ്മാർട്ട്ഫോൺ എത്തുന്നത്. 8x സൂപ്പർ-റെസ് ഡിജിറ്റൽ സൂമോടുകൂടിയ 50 മെഗാപിക്സൽ ഒക്ട-പിഡി പ്രൈമറി ക്യാമറയ്ക്കൊപ്പം ഓട്ടോഫോക്കസ്, മാക്രോ ഫീച്ചറുകളുള്ള 12 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10.5 മെഗാപിക്സൽ ക്യാമറയുമുണ്ട്. 27W ഫാസ്റ്റ് വയേഡ് ചാർജിങ് സപ്പോർട്ടുള്ള 4,575mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. 18W വയർലെസ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.

പിക്സൽ 8 പ്രോ: സവിശേഷതകൾ

6.7 ഇഞ്ച് ക്യുഎച്ച്ഡി+ 120 ഹെർട്സ് എൽടിപിഒ ഒഎൽഇഡി ഡിസ്‌പ്ലയുമായിട്ടാണ് പിക്സൽ 8 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. 2,400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുള്ള ഡിസ്പ്ലെയാണ് ഇത്. 10.5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. പിന്നിൽ ഒഐഎസ് ഉള്ള 50 മെഗാപിക്സൽ ഫേസ്-ഡിറ്റക്റ്റ് ഓട്ടോഫോക്കസ് വൈഡ് ക്യാമറ, പുതിയ 48 മെഗാപിക്സൽ ക്വാഡ്-പിഡി അൾട്രാവൈഡ് സെൻസർ, 30X സൂപ്പർ-റെസ് ഡിജിറ്റൽ സൂമുള്ള 48 മെഗാപിക്സൽ ക്വാഡ്-പിഡി 5x സൂം ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെൻസറുകളാണുള്ളത്.

പിക്സൽ 8 പ്രോ സ്മാർട്ട്ഫോണിൽ ഗൂഗിൾ ടെൻസർ ജി3 എസ്ഒസിയാണുള്ളത്. 30W വയേഡ് ചാർജിങ്, 23W വയർലെസ് ചാർജിങ് സപ്പോർട്ടുകളുള്ള 5,050mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ടൈറ്റൻ സെക്യൂരിറ്റി ചിപ്പ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്, ടെമ്പറേച്ചർ മോണിറ്ററിംഗ് സെൻസർ, അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും ഫോണിലുണ്ട്. മുൻതലമുറ മോഡലുകളിൽ ഇല്ലാതിരുന്ന സ്കിൻ ടെമ്പറേച്ചർ സെൻസർ ഈ ഫോണിലുണ്ട്. മെലക്സിസ് MLX90632 യൂണിറ്റ് എന്നറിയപ്പെടുന്ന സെൻസറാണ് ഇത്.

രണ്ട് ഫോണുകളിലുമുള്ള ഫീച്ചറുകൾ

പിക്സൽ 8 സീരിസ് ഫോണുകളിൽ ഗൂഗിൾ പുതിയ നിരവധി ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. ബെസ്റ്റ് ടേക്ക് എന്ന ഫീച്ചർ ഒരു കൂട്ടം ഫോട്ടോകളിൽ നിന്ന് ഒരു ബ്ലെൻഡഡ് ഇമേജ് ക്രിയേറ്റ് ചെയ്യാൻ സഹായിക്കും. ഫോട്ടോയിലെ സബ്ജക്റ്റിന്റെ സ്ഥാനം മാറ്റാനും വലുപ്പം മാറ്റാനും സഹായിക്കുന്ന ജനറേറ്റീവ് എഐ ഉപയോഗിച്ചുള്ള മാജിക് എഡിറ്ററും പുതിയ ഫോണുകളിലുണ്ട്. ഒരു ഓഡിയോ മാജിക് ഇറേസറും പിക്സൽ 8 സീരിസിലുണ്ട്. ഇത് നിങ്ങളുടെ വീഡിയോയിൽ കയറി വന്ന അനാവശ്യമായ ശബ്ദം ഒഴിവാക്കാൻ സഹായിക്കുന്നു.

 

 

smartphone Google Pixel 8 google pixel 8 series google pixel 8 pro