ന്യൂഡല്‍ഹി: അമേരിക്കയില്‍ ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ഉപഭോക്താക്കളുടെ ആപ്പ് അനുഭവം മെച്ചപ്പെടുത്താന്‍ ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി മാതൃ കമ്പനിയായ ആല്‍ഫബെറ്റ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളെ പൂര്‍ണമായും ഗൂഗിള്‍ വാലറ്റിലേക്ക് മാറ്റും. ഈ വര്‍ഷം ജൂലായ് മുതല്‍ ഗൂഗിള്‍ പേയുടെ അമേരിക്കന്‍ വേര്‍ഷന്‍ ലഭ്യമാകില്ലെന്ന് ആല്‍ഫബെറ്റ് അറിയിച്ചു.
അതേസമയം ഗൂഗിള്‍ വാലറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനം ഉപയോഗിക്കാന്‍ കഴിയും. ഗൂഗിള്‍ പേ പിന്‍വലിച്ച് ഗൂഗിളിന്റെ വാലറ്റിന് കൂടുതല്‍ പ്രചാരം നല്‍കാനാണ് കമ്പനി ആലോചിക്കുന്നത്. ഇന്ത്യയിലെ ഗൂഗിള്‍ പേ സേവനങ്ങള്‍ക്ക് തത്കാലം മാറ്റമുണ്ടാകില്ല.