ഇനി നാവിഗേഷൻ ആരോ ഉണ്ടാവില്ല. പകരം പല നിറത്തിലുള്ള വാഹനങ്ങൾ ഉണ്ടാവും. പ്രാദേശിക ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിയും പുതിയ നിറങ്ങള്‍ നല്‍കിയും ലൈവ് ട്രാഫിക് സ്റ്റാറ്റസുകള്‍ അറിയിച്ചും ടൂ വീലര്‍ നാവിഗേഷന്‍ ഏര്‍പ്പെടുത്തിയും നിരവധി പുതുമകള്‍ ഇതിനകം ഗൂഗിള്‍ മാപ്പില്‍ വന്നുകഴിഞ്ഞു.
പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ ഏറ്റവും പുതിയ ഐഓഎസ് അപ്‌ഡേറ്റിലാണുള്ളത്. ആന്‍ഡ്രോയിഡ്, ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ഈ സൗകര്യം ലഭ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.പുതിയ ഐക്കണുകള്‍ ലഭിക്കുന്നതിനായി സാധാരണ ചെയ്യാറുള്ള പോലെ ഗൂഗിള്‍ മാപ്പില്‍ ഡെസ്റ്റിനേഷന്‍ നല്‍കി നാവിഗേഷന്‍ ആരംഭിക്കുക. അപ്പോള്‍ നാവിഗേഷന്‍ വിന്‍ഡോയില്‍ നിങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നത് പഴയ 'നാവിഗേഷന്‍ ആരോ' തന്നെയായിരിക്കും.