ഇന്ത്യയില്‍ 'ഭൂകമ്പ' മുന്നറിയിപ്പ് സംവിധാനവുമായി ആന്‍ഡ്രോയ്ഡ്

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രദേശത്ത് ഭൂകമ്പമുണ്ടാകുകയാണെങ്കില്‍ ഓട്ടോമാറ്റിക്കായി തന്നെ മുന്നറിയിപ്പുകള്‍ ലഭ്യമാക്കുക എന്നതാണ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

author-image
Greeshma Rakesh
New Update
ഇന്ത്യയില്‍ 'ഭൂകമ്പ' മുന്നറിയിപ്പ് സംവിധാനവുമായി ആന്‍ഡ്രോയ്ഡ്

 

ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യരുടെ മരണത്തിനു കാരണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് ഭൂകമ്പം. സാധാരണയായി എപ്പോള്‍ വേണമെങ്കിലും സംഭവിക്കുന്ന ഒന്നായതുകൊണ്ട് തന്നെ മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിയാതെ വരുന്നു. ഇതുമൂലം ദുരന്തത്തിന്റെ ആഘാതം വര്‍ധിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇപ്പോഴിതാ ഭൂകമ്പ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി ആന്‍ഡ്‌കോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം (ആന്‍ഡ്രോയിഡ് എര്‍ത്ത്‌ക്വേയ്ക്ക് അലേര്‍ട്ടസ് സിസ്റ്റം) വികസിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രദേശത്ത് ഭൂകമ്പമുണ്ടാകുകയാണെങ്കില്‍ ഓട്ടോമാറ്റിക്കായി തന്നെ മുന്നറിയിപ്പുകള്‍ ലഭ്യമാക്കുക എന്നതാണ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ പല രാജ്യങ്ങളിലും ഈ സംവിധാനം ലഭ്യമാണെങ്കിലും ഇന്ത്യയില്‍ ആദ്യമായാണ് എത്തുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എന്‍ഡിഎംഎ) നാഷണല്‍ സീസ്‌മോളജി സെന്ററുമായും (എന്‍ എസ് സി) കൂടിയാലോചിച്ചതിന് ശേഷമാണ് ഇന്ത്യയില്‍ ഇത് അവതരിപ്പിക്കുന്നത്.

 

എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും മിനി സീസ്‌മോമീറ്ററായി (ഭൂകമ്പം അളക്കുന്ന ഉപകരണം) പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചെറിയ ആക്‌സിലോമീറ്ററുകള്‍ ഉണ്ടായിരിക്കും. ഫോണ്‍ ചാര്‍ജിലിടുമ്പോളും ചലിക്കാതിരിക്കുമ്പോഴും ചെറിയ കുലുക്കം പോലും കണ്ടെത്താന്‍ സാധിക്കും.

ഓരേസമയത്ത് നിരവധി ഫോണുകള്‍ക്ക് ഇത്തരം കുലുക്കങ്ങള്‍ കണ്ടെത്താനായാല്‍ പ്രദേശത്ത് ഭൂകമ്പ സാധ്യതയുണ്ടെന്ന് വിലയിരുത്താന്‍ ഗൂഗിളിനാകും. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം, വ്യാപ്തി എന്നിവയും മുന്നറിയിപ്പിനൊപ്പം നല്‍കാനാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

സെര്‍വര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും മുന്നറിയിപ്പുകള്‍. ഇന്റര്‍നെറ്റ് സിഗ്‌നലുകള്‍ പ്രകാശവേഗതയിലാണ് സഞ്ചരിക്കുന്നത്, ഇത് ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളുടെ സഞ്ചാരത്തേക്കാള്‍ മുന്നിലാണ്. അതിനാല്‍ തന്നെ ദുരന്തത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുന്നറിയിപ്പുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ഗൂഗിളിന് കഴിയും. ഏതൊരാള്‍ക്കും എളുപ്പത്തില്‍ വായിക്കാനും മനസിലാക്കാനും കഴിയുന്ന തരത്തിലായിരിക്കും മുന്നറിയിപ്പുകളെന്നാണ് ഗൂഗിള്‍ പറയുന്നത്.

india google android Technology News Earthquake Alert