ആദ്യ ഗ്ലാസ് നിര്‍മ്മിത ഫോണുമായി വണ്‍പ്ലസ്

ആദ്യ പൂര്‍ണ ഗ്ലാസ് നിര്‍മ്മിത ഫോണ്‍ ചൈനീസ് നിര്‍മ്മാണ കമ്ബനിയായ വണ്‍ പ്ലസിന്റെ വണ്‍പ്ലസ് 6 പുറത്തിറങ്ങി. സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 45 സിപിയു കരുത്ത് പകരുന്ന മോഡല്‍ 6 ജിബി റാം, 128 ജിബി ഫോണ്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ

author-image
Abhirami Sajikumar
New Update
ആദ്യ ഗ്ലാസ് നിര്‍മ്മിത ഫോണുമായി വണ്‍പ്ലസ്

 

ആദ്യ പൂര്‍ണ ഗ്ലാസ് നിര്‍മ്മിത ഫോണ്‍  ചൈനീസ് നിര്‍മ്മാണ കമ്ബനിയായ വണ്‍ പ്ലസിന്റെ വണ്‍പ്ലസ് 6 പുറത്തിറങ്ങി. സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 45 സിപിയു കരുത്ത് പകരുന്ന മോഡല്‍ 6 ജിബി റാം, 128 ജിബി ഫോണ്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നീ മൂന്നു നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

ഇരട്ടപിന്‍ ക്യാമറകളാണ് വണ്‍പ്ലസ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. f/1.7 അപേര്‍ചര്‍ ഉള്ള 16MP സെന്‍സറാണ് റിയര്‍ ക്യാമറ. അടുത്ത ക്യാമറയ്ക്ക് 20MP സെന്‍സറാണ് ഉള്ളത്.

സെക്കന്റില്‍ 480 ഫ്രെയിം വരെ സ്ലോമോഷന്‍ വീഡിയോ ചിത്രീകരിക്കാന്‍ ഇതിന്കഴിയും. 6.28-ഇഞ്ചാണ് ഫോണിന്റെ വലിപ്പം. 84 ശതമാനം സ്‌ക്രീനാണ്. ഫുള്‍എച്ച്‌ഡി പ്ലസ് റെസലൂഷനാണ് വണ്‍ പ്ലസ് 6ന്റേത്.

ഫെയ്സ് അണ്‍ലോക്, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്. 3300എംഎഎച്ച്‌ബാറ്ററിയാണ് വണ്‍പ്ലസ് 6ന് കരുത്ത് നല്‍കുന്നത്. 64ജിബി/128ജിബി/256ജിബി എന്നീ മൂന്നു മോഡലുകളും വിപണിയിലെത്തും. 36, 999 രൂപമുതല്‍ 40000 രൂപവരെയാണ് 64 ജിബി ഫോണിന്റെ വിലയെന്നാണ് സൂചന.

one plus