വ്യാജ വാർത്തകൾക്കു ഇനി ഫെയ്സ്ബുക്കിൽ സ്ഥാനമില്ല

വ്യാജവാര്‍ത്തകള്‍ ഒഴിവാക്കാൻ ഫെയ്സ്ബുക്ക് പുതിയ സംവിധാനമൊരുക്കുന്നു. ഇതിനായി ഏര്‍പ്പെടുത്തിയ 'ഫെയ്ക് ന്യൂസ് ഫില്‍റ്റര്‍' ജര്‍മനിയില്‍ താമസിയാതെ അവതരിപ്പിക്കും. അടുത്ത ആഴ്ചകളില്‍ത്തന്നെ വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കാനുള്ള നടപടി ഫെയ്സ്ബുക്ക് തുടങ്ങുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

author-image
Greeshma G Nair
New Update
വ്യാജ വാർത്തകൾക്കു ഇനി ഫെയ്സ്ബുക്കിൽ സ്ഥാനമില്ല

വ്യാജവാര്‍ത്തകള്‍ ഒഴിവാക്കാൻ ഫെയ്സ്ബുക്ക് പുതിയ സംവിധാനമൊരുക്കുന്നു. ഇതിനായി ഏര്‍പ്പെടുത്തിയ 'ഫെയ്ക് ന്യൂസ് ഫില്‍റ്റര്‍' ജര്‍മനിയില്‍ താമസിയാതെ അവതരിപ്പിക്കും. അടുത്ത ആഴ്ചകളില്‍ത്തന്നെ വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കാനുള്ള നടപടി ഫെയ്സ്ബുക്ക് തുടങ്ങുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കുന്ന സ്വതന്ത്ര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം അമേരിക്കയില്‍ ഈ സംവിധാനങ്ങള്‍ അവതരിപ്പിച്ചിരുന്നു.

അല്ലാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നേരിടാന്‍ ജര്‍മന്‍ നേതൃത്വം നീക്കം തുടങ്ങിയിരിക്കുകയാണ്. വ്യാജവാര്‍ത്തകളെ സൂക്ഷിക്കണമെന്ന് ജര്‍മനിയില്‍ രാഷ്ട്രീയനേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളുടെ പ്രളയം മുന്‍നിര്‍ത്തിയാണിത്.

ഫെയ്സ്ബുക്കോ മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴിയോ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതിനെതിരെ പിഴ ചുമത്താനാണ് ജര്‍മനിയുടെ നീക്കം. സൈബര്‍ ആക്രമണങ്ങളിലൂടെയോ പ്രത്യേക ആശയപ്രചരണം നടത്തുന്നതിലൂടെയോ ഉള്ള റഷ്യന്‍ ഇടപെടലുകളെ ചാന്‍സലര്‍ ആഞ്ജെലാ മെര്‍ക്കല്‍ താക്കീത് ചെയ്തിരുന്നു.

പുതുവര്‍ഷത്തലേന്ന് ഒരുസംഘമാളുകള്‍ പള്ളി കത്തിച്ചെന്ന് ബ്രൈറ്റ്ബാര്‍ട്ട് വാര്‍ത്ത് പ്രസിദ്ധീകരിച്ച സംഭവത്തില്‍ ജര്‍മന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിവരികയാണ്.

ഒരു വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കറക്റ്റീവ് എന്ന ബെര്‍ലിന്‍ ആസ്ഥാനമായുള്ള സംഘടനയിലേക്കാണ് ആ വാര്‍ത്ത ഫെയ്സ്ബുക്ക് റിപ്പോര്‍ട്ട് ചെയ്യുക. വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ''ഡിസ്പ്യൂട്ടഡ്'' എന്ന്് അത് രേഖപ്പെടുത്തും. ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്യും.

പുതിയ സംവിധാനത്തിലേക്ക് ജര്‍മനിയിലെ മറ്റ് മാധ്യമ പങ്കാളികളേയും ക്ഷണിക്കുന്നുവെന്നും വ്യാജവാര്‍ത്ത തടയാനുള്ള സംവിധാനം മറ്റ് രാജ്യങ്ങളിലും അവതരിപ്പിക്കുമെന്നും ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു.

ഒരു മാധ്യമ കമ്പനി എന്ന നിലയില്‍ ഫെയ്സ്ബുക്ക് ജര്‍മനിയില്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് നിയമമന്ത്രി ഹെയ്ക്കോ മാസ് കഴിഞ്ഞവര്‍ഷം തുറന്നടിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്ക് ചെയ്തതു പോലെ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിനായി ഒരു പ്രത്യേക ബ്യൂറോ തുടങ്ങുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

fake news facebook