സ്വകാര്യതയില്‍ കൈകടത്തി 14 ദശലക്ഷം ഉപഭോക്താക്കളുടെ പ്രൈവറ്റ് പോസ്റ്റുകള്‍ പബ്ലിക്ക് ആക്കി ഫേസ്ബുക്ക് ബഗ്ഗ്

മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സ്വകാര്യത. എന്നാല്‍ ഇവിടെ ഈ സ്വകാര്യതയില്‍ കൈകടത്തി 14 ദശലക്ഷം ഉപഭോക്താക്കളുടെ പ്രൈവറ്റ് പോസ്റ്റുകള്‍ പബ്ലിക്ക് ആക്കിയിരിക്കുകയാണ് ഫേസ്ബുക്ക് ബഗ്ഗ്.തികച്ചും സ്വകാര്യമെന്ന് കരുതിയിരുന്ന, അങ്ങനെ ആവണമെന്ന് ആഗ്രഹിച്ച ചില കാര്യങ്ങള്‍ ആരുടെയെങ്കിലും പിടിപ്പുകേട് കൊണ്ട് പരസ്യമായാലൊ തീര്‍ച്ചയായും ഒരുപാട് അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യമാണത്.

author-image
ambily chandrasekharan
New Update
സ്വകാര്യതയില്‍ കൈകടത്തി 14 ദശലക്ഷം ഉപഭോക്താക്കളുടെ പ്രൈവറ്റ് പോസ്റ്റുകള്‍ പബ്ലിക്ക് ആക്കി ഫേസ്ബുക്ക് ബഗ്ഗ്

മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സ്വകാര്യത. എന്നാല്‍ ഇവിടെ ഈ സ്വകാര്യതയില്‍ കൈകടത്തി 14 ദശലക്ഷം ഉപഭോക്താക്കളുടെ പ്രൈവറ്റ് പോസ്റ്റുകള്‍ പബ്ലിക്ക് ആക്കിയിരിക്കുകയാണ് ഫേസ്ബുക്ക് ബഗ്ഗ്.തികച്ചും സ്വകാര്യമെന്ന് കരുതിയിരുന്ന, അങ്ങനെ ആവണമെന്ന് ആഗ്രഹിച്ച ചില കാര്യങ്ങള്‍ ആരുടെയെങ്കിലും പിടിപ്പുകേട് കൊണ്ട് പരസ്യമായാലൊ തീര്‍ച്ചയായും ഒരുപാട് അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യമാണത്. അത്തരമൊരു പിടിപ്പുകേടാണ് ലോകത്താകമാനം കോടിക്കണക്കിന് ഉപഭോക്താക്കളുള്ള ഫേസ്ബുക്കിന് ഈയിടെ സംഭവിച്ചിരിക്കുന്നത് .ഫേസ്ബുക്കിന്റെ സുരക്ഷയെ പറ്റി കുറച്ചു കാലമായി ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. നമ്മളില്‍ മിക്കവരും ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രൈവറ്റ് ആയി വെക്കുന്നവരാണ് .
മറ്റാരും കാണാന്‍ താല്‍പര്യം ഇല്ലാത്ത എന്നാല്‍ നമുക്ക് പിന്നീടാവശ്യം ഉള്ള ഫോട്ടോകളും വിവരങ്ങളും ഇങ്ങനെ പ്രൈവറ്റ് ആയി നിലനിര്‍ത്തുക സ്വാഭാവികമാണ് . എന്നാല്‍ കുറച്ചു ദിവസം മുന്‍പ് ലോകമെമ്പാടുമുള്ള 14 മില്യണ്‍ ഉപഭോക്താക്കളുടെ പ്രൈവറ്റ് പോസ്റ്റ് അവര്‍പോലുമറിയാതെ പബ്ലിക് ആയി മാറിയതായി കണ്ടു . മെയ് 18 നും 22 നും ഇടയിലുള്ള നാല് ദിവസങ്ങളിലാണ് ഈ സംഭവം നടന്നത് .ഇത് ശ്രദ്ധയില്‍ പെട്ടവര്‍ പോസ്റ്റുകള്‍ വീണ്ടും പ്രൈവറ്റ് ആക്കിയെങ്കിലും ഇത് അറിയാത്തവരുടെ പോസ്റ്റുകള്‍ പബ്ലിക് ആയിത്തന്നെ പിന്നെയും തുടര്‍ന്നിരുന്നു. പുതിയൊരു ഫീച്ചര്‍ ടെസ്റ്റ് ചെയ്യുന്നതിനിടയിലാണ് അബദ്ധവശാല്‍ ബഗ്ഗ് സംഭവിച്ചു എന്നാണ് ഇതിനെ പറ്റി ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നും ഉള്ള വിശദീകരണം വന്നിരിക്കുന്നത് . ഈ പോസ്റ്റുകളെല്ലാം പഴയപടി പ്രൈവറ്റ് ആക്കി മാറ്റാന്‍ ഫേസ്ബുക്കിന് അഞ്ച് ദിവസങ്ങള്‍ വേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാക്കുന്നത്.

facebook post