ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിക്ക് 10,722 കോടി രൂപ പിഴ

ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റക്ക് 10,722 കോടി രൂപ ( 130 കോടി ഡോളർ) പിഴയിട്ട് യൂറോപ്യൻ യൂണിയൻ.

author-image
Lekshmi
New Update
ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിക്ക് 10,722 കോടി രൂപ പിഴ

ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റക്ക് 10,722 കോടി രൂപ ( 130 കോടി ഡോളർ) പിഴയിട്ട് യൂറോപ്യൻ യൂണിയൻ.സ്വകാര്യതാനയം ലംഘിച്ച് യൂറോപ്യൻ ഉപയോക്താക്കളുടെ വിവരം അമേരിക്കക്ക് കൈമാറിയതിനാണ് പിഴ.

അമേരിക്കക്ക് വിവരം കൈമാറുന്നത് അവസാനിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന കേസിൽ യൂറോപ്യൻ യൂണിയന് വേണ്ടി ഐറിഷ് ഡേറ്റ പ്രൊട്ടക്ഷൻ കമ്മീഷനാണ് പിഴ ചുമത്തിയത്.

ഇൻസ്റ്റഗ്രാം,വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മെറ്റയുടെ ഉടമസ്ഥതയിലുള്ള പല കമ്പനികൾക്കും ഡാറ്റാ ചോർത്തി നൽകിയതിന് യൂറോപ്യൻ യൂണിയൻ മുമ്പും പിഴ ചുമത്തിയിരുന്നു.വിവര സംരക്ഷണ നിയമം ലംഘിച്ചുവെന്നാരോപിച്ച് 2021 ൽ അമസോണിനും 74. 6 കോടി യൂറോ യൂറോപ്യൻ യൂണിയൻ പിഴയിട്ടിരുന്നു.

facebook company parent