ന്യൂയോർക്ക്: ലൈവ് ആത്മഹത്യകൾ ഇനി ഫേസ്ബുക്കിൽ നടക്കില്ല .ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യകള്‍ തത്സമയം ലോകം കാണുന്നത് ഇന്ന്സർവ്വസാധാരണമാണ്.
ഒരു ലൈവ് വീഡിയോ അപകടമാണെന്ന് തോന്നുന്നുവെങ്കില്‍ അത് ശ്രദ്ധയില്‍പ്പെടുത്താനുള്ള സംവിധാനമാണ് ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്.
ഇത്തരത്തില്‍ അപകട വീഡിയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഫേസ്ബുക്ക് എമര്‍ജന്‍സി ടീം തന്നെ ലൈവ് ചെയ്യുന്ന വ്യക്തിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് സന്ദേശമായോ അലര്‍ട്ടായോ അയയ്ക്കും.
ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് ലൈവിനാണ് ഈ സജ്ജീകരണം ഏര്‍പ്പെടുത്തുന്നതെങ്കില്‍ പിന്നീട് ഫേസ്ബുക്ക് പോസ്റ്റുകളിലും ഇത് ഉള്‍ക്കൊള്ളിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. മെസഞ്ചറിലും ആത്മഹത്യാ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.