രക്തം ദാനം ചെയ്യാന്‍ ആഗ്രഹമുള്ള ആളുകള്‍ക്ക് സൗകര്യമൊരുക്കി ഫെയ്‌സ്ബുക്ക് രംഗത്ത്. രക്തദാതാക്കള്‍ ആവാന്‍ താല്പര്യമുള്ളവര്‍ക്ക് ന്യൂസ്ഫീഡില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കില്‍ പോവാം. വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. ലോക രക്തദാന ദിനമായ ഒക്ടോബര്‍ ഒന്നു മുതല്‍ ഇതിനായുള്ള പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്കില്‍ വന്നുതുടങ്ങും.
ഈ ദിവസം മുതല്‍ ഓണ്‍ലൈനില്‍ സൈന്‍ അപ്പ് ചെയ്യാം. തുടക്കത്തില്‍
ആന്‍ഡ്രോയ്ഡിലും മൊബൈല്‍ വെബ്ബിലുമാണ് ഇത് ലഭ്യമാവുക. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം ഇതായതിനാലാണ് ഇവയില്‍ ആദ്യം എത്തിക്കുന്നതെന്നു ഫെയ്‌സ്ബുക്ക് പറയുന്നു.
ആളുകള്‍ ഇതിനു വേണ്ടി തങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കേണ്ടി വരും. എന്നാല്‍ ഇതിന്റെയെല്ലാം സ്വകാര്യത കാത്തു സൂക്ഷിക്കപ്പെടും എന്ന് ഫെയ്‌സ്ബുക്ക് ഉറപ്പു നല്‍കുന്നുണ്ട്. രക്തദാന വിവരങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ സുഹൃത്തുക്കളുമായോ അല്ലാത്തവരുമായോ പങ്കു വയ്ക്കാം. വിവിധ എന്‍ ജി ഓ കളും ആരോഗ്യവിദഗ്ദ്ധരുമൊക്കെയായി സഹകരിച്ചാണ് ഫെയ്‌സ്ബുക്ക് ഈ പദ്ധതി നടപ്പിലാക്കുന്നത് .