ന്യൂഡല്‍ഹി: സമൂഹമാധ്യമമായ ട്വിറ്റര്‍ ഇനി 'എക്‌സ്' എന്ന പേരില്‍ അറിയപ്പെടും. ഉടമ ഇലോണ്‍ മസ്‌ക് ആണ് ട്വിറ്ററിന്റെ പേര് മാറ്റിയത്. നീലക്കുരുവിക്ക് പകരം ' 'X' ആയിരിക്കും പുതിയ ലോഗോ എന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഇലോണ്‍ മസ്‌കിന്റെ അക്കൗണ്ടില്‍ പ്രൊഫൈലിന്റെ സ്ഥാനത്ത് എക്സ് ആണ് നല്‍കിയിരിക്കുന്നത്. കൂടാതെ കമ്പനിയുടെ ആസ്ഥാനം എക്സ് ലോഗോ കൊണ്ട് അലങ്കരിച്ചിരിക്കുന്ന വീഡിയോ മസ്‌ക് പങ്കുവെയ്ക്കുകയും ചെയ്തു.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">