ഐഫോണ്‍ 15 ഉള്‍പ്പെടെ ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളും വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം...

തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് പതിനായിരം രൂപ വരെ ഇപ്പോള്‍ ഡിസ്കൗണ്ട് ലഭിക്കും. ഇതിന് പുറമെ ഫെസ്റ്റീവ് സീസണ്‍ സെയില്‍ സമയത്ത് പഴയ ഐഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 6000 രൂപയുടെ അധിക വിലക്കുറവ് നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

author-image
Greeshma Rakesh
New Update
ഐഫോണ്‍ 15 ഉള്‍പ്പെടെ ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളും വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം...

 

ഐഫോണ്‍ 15 ഉള്‍പ്പെടെ ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സുവർണാവസരം. ഫെസ്റ്റീവ് സീസണ്‍ വില്‍പനയിൽ
ആപ്പിളിന്റെ വിവിധ ഉൽപന്നങ്ങൾ വൻ ഡിസ്കൗണ്ടിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് പതിനായിരം രൂപ വരെ ഇപ്പോള്‍ ഡിസ്കൗണ്ട് ലഭിക്കും. ഇതിന് പുറമെ ഫെസ്റ്റീവ് സീസണ്‍ സെയില്‍ സമയത്ത് പഴയ ഐഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 6000 രൂപയുടെ അധിക വിലക്കുറവ് നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

ഫെസ്റ്റീവ് സീസണിലെ എക്സ്ചേഞ്ച് ഓഫറിന് പുറമെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് വേറെയും ഇളവ് ലഭിക്കും. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവയ്ക്ക് 6000 രൂപയുടെ വിലക്കുറവാണ് ലഭിക്കുക. ഐഫോണ്‍ 15, ഐഫോണ്‍ പ്ലസ് എന്നിവയ്ക്ക് 5000 രൂപയും ഇളവ് ലഭിക്കും.

ഐഫോണ്‍ 14ന് 4000 രൂപയും ഐഫോണ്‍ 13ന് 3000 രൂപയും ഐഫോണ്‍ എസ്.ഇക്ക് (2022) 2000 രൂപയും ഇളവ് കിട്ടും. ഈ ഡിസ്കൗണ്ടുകള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമാണെന്ന് ആപ്പിള്‍ വെബ്‍സൈറ്റില്‍ നല്‍കിയിട്ടുള്ള അറിയിപ്പ് പറയുന്നു. ഐഫോണുകള്‍ക്ക് 67,800 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

അതെസമയം എം2 ചിപ്പോടു കൂടിയ 13 ഇഞ്ച്, 15 ഇഞ്ച് മാക് ബുക്ക് എയറിനും മാക് സ്റ്റുഡിയോക്കും 13 ഇഞ്ച് മാക് ബുക്ക് പ്രോയ്ക്കും മറ്റ് വലിയ മോഡലുകള്‍ക്കും 10,000 രൂപ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല എം1 ചിപ്പോടു കൂടിയ മാക് ബുക്ക് എയറിന് 8000 രൂപയും 24 ഇഞ്ച് ഐ മാകിന് 5000 രൂപയും മാക് മിനിക്ക് 5000 രൂപയും ഇളവും ലഭിക്കും.

11 ഇഞ്ച്, 12.9 ഇഞ്ച് ഐപാഡ് പ്രോ മോഡലുകള്‍ക്കും ഐപാഡ് എയര്‍ മോഡലുകള്‍ക്കും 5000 രൂപയുടെ വിലക്കുറവ് കിട്ടും. ഒന്‍പതാം ജനറേഷന്‍ ഐപാഡിന് 3000 രൂപയും, പത്താം ജനറേഷന്‍ ഐ പാഡിന് 4000 രൂപയുമായിരിക്കും ഇളവ്. ഐപാഡ് മിനിയ്ക്ക് 3000 രൂപ ഇളവ് കിട്ടും.

ആപ്പിള്‍ വാച്ച് അള്‍ട്രാ 2ന് 5000 രൂപ ഇളവ് ലഭിക്കും. ആപ്പിള്‍ വാച്ച് സീരിസ് 9നും സെക്കന്റ് ജനറേഷന്‍ ആപ്പിള്‍ ജനറേഷന്‍ ആപ്പിള്‍ വാച്ച് എസ്.ഇ എന്നിവയ്ക്ക് നാലായിരം രൂപയും രണ്ടായിരം രൂപയും ഇളവ് നല്‍കുന്നുണ്ട്. ആപ്പിള്‍ ഹോം പാഡും രണ്ടാം ജനറേഷന്‍ എയര്‍പോഡ്സ് പ്രോയും 2000 രൂപ ഇളവിൽ ഉപഭോക്താക്കൾക്ക് ഇപ്പോള്‍ സ്വന്തമാക്കാം.

apple Iphone 15 apple festive season sale tech news