ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ; ബിൽ ബജറ്റ് സമ്മേളന സമയത്ത് അവതരിപ്പിച്ചേക്കും

ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023-24 ലെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്ന് സൂചന.നിലവിൽ കരട് രൂപത്തിലാണ് ബില്ല്. നിലവിൽ ഇത് പൊതുജനാഭിപ്രായത്തിനായി വെച്ചിരിക്കുകയാണ്

author-image
Lekshmi
New Update
ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ; ബിൽ ബജറ്റ് സമ്മേളന സമയത്ത് അവതരിപ്പിച്ചേക്കും

  

ന്യൂഡൽഹി: ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023-24 ലെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്ന് സൂചന.നിലവിൽ കരട് രൂപത്തിലാണ് ബില്ല്. നിലവിൽ ഇത് പൊതുജനാഭിപ്രായത്തിനായി വെച്ചിരിക്കുകയാണ്.ഒരു വശത്ത് പൗരന്റെ അവകാശങ്ങളും കടമകളും വിവരിക്കുന്ന നിയമനിർമ്മാണമാണ് ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലെങ്കിൽ മറുവശത്ത് ഡാറ്റാ ഫിഡ്യൂഷ്യറിയുടെ ശേഖരിച്ച ഡാറ്റ നിയമപരമായി ഉപയോഗിക്കാനുള്ള സാധ്യതകളുമുണ്ട്.

ഡാറ്റ എക്കണോമിയുമായി ബന്ധപ്പെട്ടതാണ് ഈ ബില്ല്.സ്ഥാപനങ്ങൾ വ്യക്തിഗത ഡാറ്റയുടെ ശേഖരണവും ഉപയോഗവും നിയമാനുസൃതവും വ്യക്തികൾക്ക് സുതാര്യവുമായ രീതിയിൽ നടത്തണം എന്നതാണ് ബില്ലിന്റെ ആദ്യത്തെ തത്വം.വ്യക്തിഗത ഡാറ്റ അത് ശേഖരിച്ച ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുകയും നിശ്ചിത കാലയളവിലേക്ക് മാത്രം സംഭരിക്കുകയും ചെയ്യുന്നു എന്നതാണ്.

ഡാറ്റാ പ്രൊട്ടക്ഷൻ, അക്കൗണ്ടബിലിറ്റി, ഡാറ്റ പ്രോസസ്സ് ചെയ്യാനുള്ള ഉത്തരവാദിത്തം ഡാറ്റ ശേഖരിക്കുന്ന വ്യക്തിയുടേതാണ്, കൂടാതെ കളക്ട് ചെയ്യുന്ന ഡാറ്റയുടെ മിസ്യൂസ് ചെയ്യാതെ പ്രൊട്ടക്ട് ചെയ്യപ്പെടും.ഒരു വ്യക്തിക്ക് അവന്റെ/അവളുടെ ഡാറ്റ പരിശോധിക്കാനും/അല്ലെങ്കിൽ ആവശ്യാനുസരണം അത് ഇല്ലാതാക്കാനും/പരിഷ്‌ക്കരിക്കാനും അവകാശമുണ്ട്.

രാജ്യത്ത് ഡാറ്റ സംരക്ഷണ ബിൽ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം നൽകാനാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ, മഹാമാരികൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ എന്നിവ പോലുള്ള അസാധാരണമായ സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് പരിശോധിക്കേണ്ടി വരും.എന്നാൽ സർക്കാർ പൗരന്മാരുടെ സ്വകാര്യത ലംഘിക്കാറില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

digital data protection bill