ഏറ്റവും കഠിനമായ മത്സര പരീക്ഷകളില്‍ ഒന്നാണ് യുപിഎസ്സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ.ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം തരംഗമായിരിക്കുന്ന എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി ഈ പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുകയാണ്.
ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ) നല്‍കുന്ന ചോദ്യങ്ങള്‍ വിശദമായി മനുഷ്യന്‍ പ്രതികരിക്കും പോലെ മറുപടി നല്‍കുന്ന എഐ ടൂളാണ്.ചാറ്റ്ജിപിടി യുപിഎസ്സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയിൽ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2022ലെ യുപിഎസ്‌സി പ്രിലിംസിന്റെ ചോദ്യപേപ്പർ 1 (സെറ്റ് എ) യിൽ നിന്നുള്ള 100ൽ 54 ചോദ്യങ്ങൾക്ക് മാത്രമേ എഐ ചാറ്റ്ബോട്ടിന് ഉത്തരം നൽകാന്‍ കഴിഞ്ഞുള്ളൂവെന്നാണ് വിവരം.കഴിഞ്ഞ വർഷത്തെ കട്ട് ഓഫ് കണക്കിലെടുത്താല്‍ ഈ പരീക്ഷയില്‍ ചാറ്റ് ജിപിടി പരാജയപ്പെട്ടു.
2021-ന് ശേഷമുള്ള ലോകത്തെയും സംഭവങ്ങളെയും കുറിച്ച് ചാറ്റ് ജിപിടികത്ക് പരിമിതമായ അറിവ് മാത്രമേയുള്ളൂവെന്ന് ഈ ചാറ്റ് ടൂളിന്‍റെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ അവകാശപ്പെടുന്നുണ്ട്.
ചാറ്റ് ജിപിടിയോട് ഭൂമിശാസ്ത്രം, സമ്പദ്‌വ്യവസ്ഥ, ചരിത്രം, പരിസ്ഥിതി, പൊതു ശാസ്ത്രം, കറന്റ് അഫയേഴ്സ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷ ചോദ്യപേപ്പറില്‍ നിന്നും ചോദിച്ചത്.
കറന്റ് അഫയേഴ്സ് ചോദ്യങ്ങളും 2022 അടിസ്ഥാനമാക്കിയുള്ളതായതിനാൽ, ചാറ്റ്ജിപിടി ഉത്തരം നൽകുന്നതിൽ പരാജയപ്പെട്ടു.ജനറൽ സയൻസ്, ജ്യോഗ്രഫി, ഇക്കണോമി തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ചില ചോദ്യങ്ങള്‍ക്ക് ചാറ്റ് ജിപിടി തെറ്റായ ഉത്തരങ്ങൾ നൽകിയെന്നാണ് ഈ പരീക്ഷണം നടത്തിയ അനലിറ്റിക്സ് ഇന്ത്യ മാഗസിൻ അവകാശപ്പെടുന്നത്.