പൊതുസ്ഥലങ്ങളിൽ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക്, മൊബൈല്‍ ടവറുകള്‍ തുടങ്ങിയ ടെലികോം ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ കേന്ദ്രം ഇനി പിഴചുമത്തും.ഇന്ത്യന്‍ ടെലിഗ്രാഫ് നിയമപ്രകാരമാകും നടപടി.കേടുപാടുകള്‍വരുത്തുന്ന വ്യക്തിയോ സംഘടനയോ പിഴയടയ്ക്കാന്‍ ബാധ്യസ്ഥനായിരിക്കും.
സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാന്‍ ആവശ്യമായ ചെലവുകളെ അടിസ്ഥാനമാക്കിയാണ് പിഴത്തുക കണക്കാക്കുക.നിര്‍മാണപ്രവൃത്തി നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ കുറഞ്ഞത് ഒരുമാസം മുമ്പെങ്കിലും പൊതു പോര്‍ട്ടല്‍ മുഖേന അറിയിപ്പ് നല്‍കണമെന്നും നിയമത്തിലുണ്ട്.
അതിനായി പുതിയ പോര്‍ട്ടല്‍ കേന്ദ്രം ആരംഭിക്കും.വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും കുഴിയെടുക്കലും കാരണം പ്രതിവര്‍ഷം ഏകദേശം 10 ലക്ഷം ഒപ്റ്റിക്കല്‍ ഫൈബര്‍ കട്ടുകള്‍ ഉണ്ടാകുന്നു.ഇത് ഏകദേശം 3000 കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നതായാണ് ഔദ്യോഗിക കണക്ക്.