ന്യൂഡൽഹി: രാജ്യത്ത് ഡാറ്റ സംരക്ഷണ ബിൽ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം നൽകാനാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ, മഹാമാരികൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ എന്നിവ പോലുള്ള അസാധാരണമായ സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് പരിശോധിക്കേണ്ടി വരും.
സർക്കാർ പൗരന്മാരുടെ സ്വകാര്യത ലംഘിക്കാറില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.അല്ലാത്ത സന്ദർഭങ്ങളിൽ വിവരാവകാശ അപേക്ഷയിലൂടെ പോലും വ്യക്തിഗത വിവരങ്ങൾ ലഭ്യമാകില്ല.നിർദ്ദിഷ്ട ഡാറ്റാ സംരക്ഷണ നിയമം സർക്കാരിനെയും ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതിൽ നിന്ന് തടയുന്നതാണ്.
ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് സ്വയംഭരണാധികാരമുള്ളതായിരിക്കും സർക്കാരിന്റെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ നിന്നുള്ള ഒരു പ്രതിനിധിയെയും ഇതിൽ ഉൾപ്പെടുത്തില്ല.ഡാറ്റാ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോർഡാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഡാറ്റ അനോണിമൈസേഷൻ മാനേജുചെയ്യുന്നത് നാഷണൽ ഡാറ്റാ ഗവേണൻസ് ഫ്രെയിംവർക്ക് പോളിസിയുടെ പരിധിയിലാണെന്നും മന്ത്രി വ്യക്തമാക്കി.