ജാപ്പനീസ് വാച്ച് നിര്‍മ്മാതാക്കളായ കാസിയോ PRO TREK വിഭാഗത്തില്‍പെട്ട WSDF20A സ്മാര്‍ട്ട് വാച്ച് പുറത്തിറക്കുന്നു. 50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലും മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിലും ഉശിരോടെ പ്രവര്‍ത്തിക്കുന്ന വാച്ചിന് ഏകദേശം 26,000 രൂപയാണ് വില.
സവിശേഷതകൾ :-
ഗൂഗിളിന്‍റെ വെയര്‍ ഒ.എസിലാണ് പ്രവര്‍ത്തനം. 1.32 ഇഞ്ച്, രണ്ട് പാളി ടി.എഫ്.ടി എല്‍.സി.ഡി (കളര്‍), മോണോക്രോം എല്‍.സി.ഡി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്‌പ്ലേയാണ് വാച്ചിനുള്ളത്. 512 എം.ബി റാം, നാല് ജി.ബി ഇന്‍റേണല്‍ മെമ്മറി എന്നിവയാണുള്ളത്.
320×300 പിക്‌സലാണ് റസലൂഷന്‍. 90 ഗ്രാമാണ് ഭാരമുള്ള വാച്ചില്‍ ബ്ലൂടൂത്ത് 4.1, വൈ ഫൈ, ഗ്ലോനാസ്, ജി.പി.എസ്, ഓഫ്‌ലൈന്‍ കളര്‍ മാപ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൈംപീസ് മോഡില്‍ബാറ്ററി ഒറ്റചാര്‍ജില്‍ ഒരുമാസം വരെ നില്‍ക്കും. ഡിജിറ്റല്‍ കോംപസ്, അള്‍ട്ടിമീറ്റര്‍, ബാരോമീറ്റര്‍, ആക്ടിവിറ്റി ട്രാക്കര്‍, മൈക്രോഫോണ്‍ എന്നീ സവിശേഷതകൾ ഇതിലുണ്ട്.