ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്‌സ് അണുബോംബിന്റെ കണ്ടുപിടുത്തം പോലെയാകും: വാറൻ ബഫറ്റ്

ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്‌സിനെ അണുബോംബുമായി താരതമ്യം ചെയ്ത് ശതകോടീശ്വരനായ വാറൻ ബഫറ്റ്

author-image
Lekshmi
New Update
ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്‌സ് അണുബോംബിന്റെ കണ്ടുപിടുത്തം പോലെയാകും: വാറൻ ബഫറ്റ്

 

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്‌സിനെ അണുബോംബുമായി താരതമ്യം ചെയ്ത് ശതകോടീശ്വരനായ വാറൻ ബഫറ്റ്.എഐയുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും എഐ അണുബോബിന്റ്‌ കണ്ടുപിടുത്തം പോലെയാകുമെന്നും ബഫറ്റ് പറഞ്ഞു.നെബ്രാസ്കയിലെ ഒമാഹയിൽ കമ്പനിയുടെ വാർഷിക യോഗത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബഫറ്റ്.

ഒരു സാധനത്തിന് എല്ലാം ചെയ്യാനാകുമെന്ന കാര്യം ആശങ്കപ്പെടുത്തുന്നതാണെന്നും ആ കണ്ടുപിടിത്തം ഇല്ലാതാക്കൻ നമുക്ക് കഴിയില്ല എന്നതാണ് ഇതിനു കാരണമെന്നും ബഫറ്റ് പറഞ്ഞു.രണ്ടാം ലോക മഹായുദ്ധത്തിൽ വളരെ നല്ലൊരു ഉദ്ദേശത്തോടെയാണ് ആണവ ബോംബ് കണ്ടുപിടിച്ചതെന്നും ബഫറ്റ് വ്യക്തമാക്കി.

ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ വൈസ് ചെയർമാൻ ചാർളി മുൻഗറും യോഗത്തിൽ പങ്കെടുത്തു.അണുബോംബിന്റെ കണ്ടുപിടുത്തത്തിന് ശേഷം മനുഷ്യർ ചിന്തിക്കുന്ന രീതിയൊഴിച്ച് ലോകത്തെ എല്ലാം മാറ്റിമറിച്ചിരിക്കുകയാണ് ഐൻ‌സ്റ്റൈൻ പറഞ്ഞിരുന്നു.ഇതുതന്നെയാണ് എഐയുടെ കാര്യത്തിൽ എനിക്ക് പറയാനുള്ളത് ബഫറ്റ് പറഞ്ഞു.

buffett ai