കുറഞ്ഞ വിലയില്‍ മെറ്റാലിക് സ്മാര്‍ട്ട് വാച്ചുമായി ബോള്‍ട്ട്

1.43 ഇഞ്ച് സൂപ്പര്‍ അമോലെഡ് റൗണ്ട് ഡിസ്പ്ലേ,466x466 പിക്‌സല്‍ റെസലൂഷനും 500 നിറ്റ് വരെ ഉയര്‍ന്ന തെളിച്ചവും കാഴ്ചവയ്ക്കുന്ന സ്‌ക്രീനാണ്.

author-image
Greeshma Rakesh
New Update
കുറഞ്ഞ വിലയില്‍ മെറ്റാലിക് സ്മാര്‍ട്ട് വാച്ചുമായി ബോള്‍ട്ട്

മുംബൈ: സ്മാര്‍ട് വാച്ച് രംഗത്ത് പല ശ്രേണികളിലായി അഫോഡബിള്‍ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ബോള്‍ട്ടിന്റെ ഏറ്റവും പുതിയ ഉല്‍പന്നമായ ക്രൗണ്‍ ആര്‍ പ്രോ സ്മാര്‍ട് വാച്ച് പുറത്തിറക്കി ബോള്‍ട്ട്. 1.43 ഇഞ്ച് സൂപ്പര്‍ അമോലെഡ് റൗണ്ട് ഡിസ്പ്ലേയാണ്.

ചതുരത്തിലെ സ്മാര്‍ട് വാച്ചുകള്‍ കണ്ടുമടുത്തവര്‍ക്ക് പരമ്പരാഗത വാച്ചിന്റെ രൂപത്തിലുള്ള സിങ്ക്-അലോയ് മെറ്റാലിക് റൗണ്ട് ഫ്രെയിമും ക്രോം ഫിനിഷ് മെറ്റല്‍ സ്ട്രാപ്പുമുള്ള ഈ വാച്ച് ഒറ്റയടിക്ക് ഇഷ്ടപ്പെടും. 466x466 പിക്‌സല്‍ റെസലൂഷനും 500 നിറ്റ് വരെ ഉയര്‍ന്ന തെളിച്ചവും കാഴ്ചവയ്ക്കുന്ന സ്‌ക്രീനാണ്.

ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ഓക്‌സിജന്‍ നില അറിയാനുള്ള എസ്പിഒ2 സെന്‍സര്‍, സ്ലീപ്പ് മോണിറ്റര്‍, ആര്‍ത്തവചക്രം ട്രാക്കര്‍ എന്നിവയുള്‍പ്പെടെയുള്ള സ്മാര്‍ട് ഹെല്‍ത്ത് മോണിറ്റര്‍ ഫീച്ചറുകളോടെയാണ് വെയറബിള്‍ വരുന്നത്. രക്ത സമ്മര്‍ദം (ബിപി) അളക്കാനാകുന്നില്ലെന്ന പോരായ്മയുണ്ട്.

അനങ്ങാപ്പാറയായി ഏറെ നേരം ഇരിക്കുന്നവരെ ഉണര്‍ത്താനുള്ള സെഡന്ററി റിമൈന്‍ഡര്‍, വെള്ളം കുടിക്കാനുള്ള റിമൈന്‍ഡര്‍ എന്നിവ വളരെ ഉപകാരപ്രദമാണ്. ക്രിക്കറ്റ്, ഓട്ടം, സൈക്ലിംഗ്, ബാസ്‌കറ്റ്‌ബോള്‍, യോഗ, നീന്തല്‍ എന്നിവയുള്‍പ്പെടെ 120ലധികം സ്‌പോര്‍ട്‌സ് മോഡുകളുമുണ്ട്. എഐ വോയ്സ് അസിസ്റ്റന്റും ഫൈന്‍ഡ് മൈ ഫോണ്‍ സവിശേഷതയും ഉപകാരപ്രദമാണ്.

1.95 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുള്ള ചതുര ബോഡിയിലുള്ള വാച്ചും ക്രൗണ്‍ ശ്രേണിയിലുണ്ട്. ക്രൗണ്‍ എന്നു മാത്രമാണിതിനു പേര്. സിങ്ക് അലോയ് മെറ്രല്‍ ഫ്രെയിമും സിലിക്കണ്‍ സ്ട്രാപ്പുകളുമാണ് വിവിധ നിറങ്ങളിലെത്തുന്നത്. വില 1499 രൂപ.

smart watch Technology News Boult