ബ്ലാക്മാജിക്കിന്റെ പോക്കറ്റ് സിനിമ ക്യാമറക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചികൊണ്ടിരുന്നത്. ഒട്ടേറെ മികച്ച സൗകര്യങ്ങള്‍ ഉണ്ടായിരുന്ന ഈ ക്യാമറയില്‍ 4K സൗകര്യം ഉണ്ടായിരുന്നില്ല. ഈ പോരായ്മയാണ് ഇപ്പോള്‍ ബ്ലാക്മാജിക് ഡിസൈന്‍ പരിഹരിക്കാനൊരുങ്ങുന്നത്. മികച്ച ഓട്ടോ ഫോക്കസ് സംവിധാനം ഉള്‍പ്പടെ നിരവധി സൗകര്യങ്ങളാണ് സിനിമ പ്രവര്‍ത്തകരെ പോക്കറ്റ് സിനിമ ക്യാമറയിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്.
പേരു സൂചിപ്പിക്കുന്നത് പോലെ ഇതൊരു പോക്കറ്റ് ക്യാമറ തന്നെയാണ്. എതു സാഹചര്യത്തിലും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താനാകുന്ന ക്യാമറ എന്നരീതിയിലാണ് ബ്ലാക്മാജിക് പോക്കറ്റ് ക്യാമറ ശ്രദ്ധയാര്‍ജ്ജിച്ചിരുന്നത്.
അമേരിക്കയിലെ ലോസ്‌ആഞ്ജലിസില്‍ പ്രത്യക്ഷപെട്ട ഒരു ബാനറിലാണ് ബ്ലാക്മാജിക് ഡിസൈന്‍ പോക്കറ്റ് സിനിമ ക്യാമറയുടെ 4K പതിപ്പിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. ക്യാമറയെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല. നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പോക്കറ്റ് സിനിമാ ക്യാമറക്ക് ഒരു ലക്ഷം രൂപയോളം വിലയുണ്ട്.
തിങ്കളാഴ്ച ബ്ലാക്മാജിക് ഡിസൈന്‍ നടത്താനിരിക്കുന്ന പത്രസമ്മേളനത്തില്‍ ക്യാമറയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍