ഉപയോക്താക്കള്‍ക്ക് കാഷ്ബാക്ക് ഓഫറുമായി ആമസോണ്‍ രംഗത്ത്. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ ഇന്ത്യയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്ാണ് ഉപയോക്താക്കള്‍ക്ക് കാഷ്ബാക്ക് ഓഫര്‍നല്‍കി രംഗത്ത്് വന്നിരിക്കുന്നത് . ഏതെങ്കിലും ഡിജിറ്റല്‍ പേമെന്റ് സംവിധാനം വഴി ആയിരം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 250 രൂപ ആമസോണ്‍ പേ ബാലന്‍സായ തിരികെ ലഭിക്കുന്നതുമാണ്. ഉപയോക്താക്കള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ആമസോണ്‍ വെബ്സൈറ്റില്‍ നല്‍കിയ കുറിപ്പിലാണ് നന്ദി സൂചകമായി കാഷ്ബാക്കും വാഗ്ദാനം ചെയ്തിരിക്കുന്നത്.മാത്രമല്ല,ഇകൊമേഴ്സ് വെബ്സൈറ്റ് കൂടാതെ ആമസോണ്‍ എക്കോ സ്പീക്കര്‍ വഴിയുള്ള അലെക്സ സ്മാര്‍ട് അസിസ്റ്റന്റ് , കൈന്റില്‍ ബുക്ക് സ്റ്റോര്‍ തുടങ്ങിയ സേവനങ്ങളും ആമസോണ്‍ ഇന്ത്യയില്‍ നല്‍കി വരുന്നുണ്ട്.
2013 ജൂണ്‍ അഞ്ചിനാണ് ആമസോണ്‍ ഇന്ത്യ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ആമസോണിന്റെ അലക്സ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ വാര്‍ത്തകള്‍, പാട്ടുകളും ഭജനകളും പ്ലേ ചെയ്യുക, കാര്‍ ടാക്സി ബുക്ക് ചെയ്യുക തുടങ്ങി ഇന്ത്യക്കാര്‍ക്ക് അനുയോജ്യമായ നിരവധി സേവനങ്ങള്‍ അലെക്സ നല്‍കിവരുന്നുണ്ട്. ഒപ്പം ആമസോണിന്റെ കൈന്റില്‍ ബുക്ക് സ്റ്റോറിന്റെ നേട്ടങ്ങളും ബെസോസ് കുറിപ്പില്‍ സൂചിപ്പിച്ചു. മലയാളം ഉള്‍പ്പടെയുള്ള അഞ്ച് ഇന്ത്യന്‍ ഭാഷകളിലുള്ള ഈ-ബുക്ക് സേവനം ലഭ്യമാണ്.