തിരുവനന്തപുരം: പാഴ്വസ്തുക്കൾ ശേഖരിക്കാൻ ഇതാ ഒരു നൂതന സംവിധാനം. കേരള സ്ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷനാണ് 'ആക്രിക്കട' എന്ന ആപ്പ് തയാറാക്കിയിരിക്കുന്നത്. പാഴ് വസ്തുക്കൾ കെട്ടിക്കിടക്കുന്നത് മൂലം ക്ലേശം അനുഭവിക്കുന്ന സമൂഹത്തെയും, ആക്രിക്കടക്കാരെയും തമ്മിൽ കൂട്ടിയിണക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുത്തു മൗലവിയും, ജനറൽ സെക്രട്ടറി കെ.പി.എ ഷെരീഫും പറഞ്ഞു.
ആപ്പിന്റെ പ്രവർത്തനം:
*വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളുടെ ചിത്രങ്ങൾ ആപ്പിൽ അപ്ലോഡ് ചെയ്യുക.
*നിങ്ങളുടെ വീടുകൾക്ക് സമീപം പ്രവർത്തിക്കുന്ന അസോസിയേഷൻ അംഗങ്ങളായ പാഴ്വസ്തു വ്യാപാരികൾക്ക് ഇത് അലേർട്ടായി ലഭിക്കും.
*ഇവർ നിങ്ങളുമായി ബന്ധപ്പെടും.
ട്രയൽ റണ്ണിന് ശേഷം ഒന്നര മാസത്തിന് ശേഷം ആപ്പ് പ്രവർത്തനസജ്ജമാകും. ലോഗോ പ്രകാശനം നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു.