എയർടെല്ലും വോഡാഫോണും ഐഡിയയും ഡാറ്റ നിരക്ക് കുറയ്ക്കാൻ സാധ്യത

ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവ ഉടനെ ഡാറ്റ നിരക്കുകള്‍ കുറച്ചേക്കുമെന്ന് സൂചന. റിയലന്‍സ് ജിയോയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

author-image
Greeshma G Nair
New Update
എയർടെല്ലും വോഡാഫോണും ഐഡിയയും ഡാറ്റ നിരക്ക് കുറയ്ക്കാൻ സാധ്യത

 

ന്യൂഡൽഹി : ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവ ഉടനെ ഡാറ്റ നിരക്കുകള്‍ കുറച്ചേക്കുമെന്ന് സൂചന. റിയലന്‍സ് ജിയോയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

കഴിഞ്ഞ ദിവസം303 രൂപയ്ക്ക് പ്രതിമാസം 30 ജിബി ഡാറ്റ നൽകുന്ന ഓഫർ ജിയോ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള വരിക്കാർക്ക് ഒറ്റത്തവണയായി 99 രൂപ നൽകി പ്രൈം അംഗത്വമെടുക്കുമ്പോഴാണ് ഈ നിരക്കിൽ ഡാറ്റ ഉപയോഗം അനുവദിക്കുന്നത്. ഇതിനു പിന്നാലെയാണ് പുതിയ നീക്കവുമായി ടെലികോം കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ 28 ദിവസത്തേയ്ക്ക് ഒരു ജിബി 4ജി ഡാറ്റയ്ക്ക് എയര്‍ടെല്‍ 345 രൂപയാണ് ഈടാക്കുന്നത്. പരിധിയില്ലാതെ വിളിക്കാനുള്ള സൗകര്യവുമുണ്ട്.90 ദിവസ കാലാവധിയില്‍ 30 ജിബി ഡാറ്റ ഉപയോഗത്തിന് 1495 രൂപയുമാണ്. വോഡാഫോണ്‍ ഒരു ജിബി 4ജി ഡാറ്റയ്ക്ക് 349 രുപയാണ് ഈടാക്കുന്നത്. പരിധിയില്ലാതെ വിളിക്കാനുള്ള സൗകര്യവും ഇതോടൊപ്പം നല്‍കുന്നുണ്ട്.

ഐഡിയയില്‍ ഒരു ജിബി 4ജി ഡാറ്റ ഉപയോഗത്തിന് 348 രൂപയാണ് നിരക്ക്. 28 ദിവസമാണ് കാലാവധി. പരിധിയില്ലാതെ വിളിക്കാം.

 

telecom companies