അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കുന്നവർക്ക് എട്ടിന്റെ പണിയുമായി ജിയോയും എയർടെലും

രണ്ട് കമ്പനികളും പ്രീമിയം ഉപഭോക്താക്കൾക്കുള്ള അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുകൾ നിർത്തലാക്കുമെന്നും 4ജി പ്ലാനുകളേക്കാൾ അഞ്ച് മുതൽ പത്ത് ശതമാനം കൂടുതൽ തുക ഈടാക്കിയുള്ള 5ജി പ്ലാനുകൾ അവതരിപ്പിക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

author-image
Greeshma Rakesh
New Update
അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കുന്നവർക്ക് എട്ടിന്റെ പണിയുമായി ജിയോയും എയർടെലും

റിലയൻസ് ജിയോയും ഭാരതി എയർടെലിനും വരിക്കാർ ഏറെയാണ്.1 വർഷത്തോളമായി 4G നിരക്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകിയാണ് ഇരുക്കൂട്ടരും വരിക്കാരെ കൈയ്യിലെടുത്തിരിക്കുന്നത്. 4ജി ഫോണുകൾ ഉപയോഗിച്ചിരുന്നവരിൽ പലരും ഇക്കാരണം കൊണ്ട് 5ജി ഫോണുകളിലേക്ക് മാറിയിരുന്നു.എന്നാൽ കോംപ്ലിമെന്ററി 5G സേവനങ്ങളുടെ യുഗം അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രം ബാക്കി.

2024 പകുതിയോടെ എയർടെലും ജിയോയും 5ജി സേവനങ്ങൾക്ക് ചാർജീടാക്കാൻ തുടങ്ങിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.രണ്ട് കമ്പനികളും പ്രീമിയം ഉപഭോക്താക്കൾക്കുള്ള അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുകൾ നിർത്തലാക്കുമെന്നും 4ജി പ്ലാനുകളേക്കാൾ അഞ്ച് മുതൽ പത്ത് ശതമാനം കൂടുതൽ തുക ഈടാക്കിയുള്ള 5ജി പ്ലാനുകൾ അവതരിപ്പിക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

5G-യിലെ കൂടുതൽ നിക്ഷേപങ്ങൾക്കും ഉയർന്ന ഉപഭോക്തൃ ഏറ്റെടുക്കൽ ചെലവുകൾക്കുമിടയിൽ ഇറക്കിയ മൂലധനത്തിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുത്തുന്നതിനായി 2024 സെപ്റ്റംബർ പാദത്തിൽ രണ്ട് ടെലികോം ഓപ്പറേറ്റർമാരും മൊബൈൽ താരിഫുകൾ 20 ശതമാനം എങ്കിലും ഉയർത്തുമെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തി. അതേസമയം, ഇന്ത്യൻ വിപണിയിലെ മറ്റ് രണ്ട് ടെലികോം കമ്പനികളായ വോഡഫോൺ ഐഡിയയും (Vi) സർക്കാർ ഉടമസ്ഥതയിലുള്ള BSNL ഉം നിലവിൽ 5G സേവനങ്ങൾ അവതരിപ്പിച്ചിട്ടില്ല.

reliance jio airtel tech news 5GTechnology unlimited 5gfree 5G