ന്യൂ ഡൽഹി : ഇന്ത്യയിലെ ഒന്നരക്കോടിയിലധികം മൊബൈൽ ഫോണുകൾ സൈബർ ആക്രമണത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്. ചെക്ക്പോയിന്റ് സോഫ്ട്‍വെയർ റിസർച്ച് പുറത്ത് വിട്ട റിപ്പോർട്ടിൽ ആണ് ഇത് സംബന്ധിച്ചുള്ള ലാര്യങ്ങൾ പുറത്ത്‌വിട്ടത്.
ഇന്ത്യയിൽ മാത്രമുള്ള ഒന്നരക്കോടിയിലധികം വരുന്ന മൊബൈൽ ഫോണുകളെയാണ് ഏജൻറ് സ്മിത്ത് എന്ന് പേരിട്ടിരിക്കുന്ന മാൽവെയർ കയറിക്കൂടിയിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ കണ്ടുവരുന്ന സുരക്ഷാപിഴവുകളിൽ നിന്നാണ് ഏജൻറ് സ്മിത്ത് മൊബൈലുകളിൽ കയറുന്നത്.
ഇതിന് മുൻപ് ആൻഡ്രോയിഡ് ഫോണുകൾക്ക് ഭീഷണി ഉയർത്തിയ കോപ്പിക്കാറ്റ്, ഹമ്മിങ് ബേർഡ്, ഗൂളിഗൻ എന്നീ മാൽവെയറുകളുടെ പ്രവർത്തനരീതി തന്നെയാണ് ഏജൻറ് സ്മിത്തും പിന്തുടരുന്നത്.
ഗൂഗിളിന്റെ പ്ലെയ്സ്റ്റോറിൽ നിന്നുള്ള ആപ്പുകൾ വഴിയാണ് ഏജൻറ് സ്മിത്ത് ഫോണുകൾ;ഇത് കയറുന്നത്. ആൻഡ്രോയിഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകളിൽ ഈ മാൽവെയർ കയറുകയും, ആപ്പുകളുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കയും ചെയ്യുന്നു. ഈ രീതിയിൽ ഉപയോക്താവിന്റെ മൊബൈൽ ബാങ്കിങ് വിവരങ്ങളും മറ്റ് സുപ്രധാന വിവരങ്ങളും ഏജൻറ് സ്മിത്ത് കൈവശമാക്കുന്നു.
ഉപയോക്താവ് ഇൻസ്റ്റാൾ ചെയുന്ന ആപ്പുകൾ വിശ്വാസയോഗ്യമാണെന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ മാൽവെയറിന്റെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ കഴിയു.