കുഞ്ഞൻ ആയാലെന്താ.....ഇവനാള് സ്മാർട്ടാണ് ....

ഏറ്റവും ചെറിയ സ്മാർട്ട് ഫോൺ വിപണിയിൽ . കാണാൻ കുഞ്ഞനാണെങ്കിലും സവിശേഷതകളിൽ വമ്പനാണ്. ചൈനീസ് കമ്പനി യൂണിഹെർട്സ് ഈ കുഞ്ഞന്റെ നിർമാതാക്കൾ .

author-image
Greeshma G Nair
New Update
കുഞ്ഞൻ ആയാലെന്താ.....ഇവനാള് സ്മാർട്ടാണ് ....

ഏറ്റവും ചെറിയ സ്മാർട്ട് ഫോൺ വിപണിയിൽ . കാണാൻ കുഞ്ഞനാണെങ്കിലും സവിശേഷതകളിൽ വമ്പനാണ്.
ചൈനീസ് കമ്പനി യൂണിഹെർട്സ് ഈ കുഞ്ഞന്റെ നിർമാതാക്കൾ .

40x432 പിക്സൽ റസലൂഷനുള്ള 2.45 ഇഞ്ച് ടി.എഫ്.ടി എൽ.സി.ഡി ഡിസ്േപ്ലയാണ്. ഒരു ജി.ബി റാമും എട്ട് ജി.ബി ഇന്റേണൽ മെമ്മറിയുമുള്ള ജെല്ലിക്ക് 6,900 രൂപയും രണ്ട് ജി.ബി റാമും 16 ജി.ബി ഇന്റേണൽ മെമ്മറിയുമുള്ള ജെല്ലി പ്രോക്ക് ഏകദേശം 8,000 രൂപയുമാണ് വില.

4ജി എൽ.ടി.ഇ കണക്ടിവിറ്റി, ഇരട്ട നാനോ സിം ഇടാൻ സൗകര്യം, ആൻഡ്രോയിഡ് 7.0 നഗറ്റ് ഒാപറേറ്റിങ് സിസ്റ്റം അങ്ങനെ മുൻനിര ഫോണുകളിൽ ഉള്ളതെല്ലാമുണ്ട്. ‘ലോകത്തെ ഏറ്റവും ചെറിയ 4ജി ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ’എന്ന പെരുമയുമായി എത്തുന്ന ഇതിന് ജെല്ലി (Jelly) എന്നാണ് പേര്.

ആഗസ്റ്റിൽ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം .

 

android