വാട്‌സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ഫീച്ചറായ 'വ്യൂ വണ്‍സ് വോയിസ് മെസേജിന്റെ' വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.അധികം വൈകാതെ വാട്‌സ്ആപ്പ് വ്യൂ വണ്‍സ് വോയിസ് മെസേജ് ഫീച്ചര്‍ അവതരിപ്പിക്കും എന്നതാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവിടാറുള്ള വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വ്യൂ വണ്‍സ് ഫീച്ചര്‍ ഉപയോഗിച്ച് അയയ്ക്കുന്ന വോയിസ് മെസേജുകള്‍ സ്വീകരിക്കുന്ന ആള്‍ക്ക് ഒരു തവണ മാത്രമേ കേള്‍ക്കാന്‍ സാധിക്കൂ. ഈ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യാനും സാധിക്കില്ല. ഇത് റെക്കോഡ് ചെയ്യാനും കഴിയില്ല എന്നാണ് കമ്പനി പറയുന്നത്.
സുരക്ഷിതമായി സന്ദേശം അയയ്ക്കുന്നതിനും ഉപയോക്താക്കളുടെ സ്വകാര്യതയും വാട്‌സ്ആപ്പിന്റെ വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ വ്യൂ വണ്‍സ് ഓഡിയോ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.
നിലവില്‍, വാട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഓഡിയോ റെക്കോര്‍ഡു
ചെയ്യുമ്പോള്‍ വോയ്സ് നോട്ട് തരംഗരൂപത്തിന്റെ വലതുവശത്ത് ദൃശ്യമാകുന്ന ചെറിയ '1' ഐക്കണ്‍ ടാപ്പുചെയ്ത് ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാം.
വ്യൂ വണ്‍ മോഡ് പ്രവര്‍ത്തനക്ഷമമാക്കിയാണ് ഒരാള്‍ വോയ്സ് നോട്ട് അയക്കുന്നതെങ്കില്‍ അയാള്‍ക്ക് അത് കേള്‍ക്കാന്‍ കഴിയില്ല. ആദ്യ അവസരം നഷ്ടപ്പെടുത്തിയാല്‍ സ്വീകര്‍ത്താവിനും പിന്നീട് ഈ വോയ്സ് നോട്ട് കേള്‍ക്കാന്‍ കഴിയില്ല എന്ന് വാബീറ്റഇന്‍ഫോ പറയുന്നു. പുതിയ ഫീച്ചറിന്റെ വ്യൂ വണ്‍ വണ്‍ ഐക്കണുള്ള ഒരു സ്‌ക്രീന്‍ഷോട്ടും വാബീറ്റ പുറത്തുവിട്ടു.
ഈ വ്യൂ വണ്‍ വണ്‍ ഐക്കണ്‍ വോയ്സ് നോട്ട് റെക്കോര്‍ഡുചെയ്യുന്ന ഘട്ടത്തില്‍ ചാറ്റ് ബാറില്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഒരിക്കല്‍ മോഡ് ആക്ടിവേറ്റ് ചെയ്ത് വോയ്സ് നോട്ട് വ്യൂ സഹിതം അയച്ചാല്‍, അയച്ചയാള്‍ക്കും സ്വീകര്‍ത്താവിനും അത് ഡിസ്മിസ് ചെയ്തതിന് ശേഷം വീണ്ടും കേള്‍ക്കാന്‍ കഴിയില്ല.
വാട്‌സ്ആപ്പില്‍ ഫോട്ടോയില്‍ വ്യൂ വണ്‍സ് ഫീച്ചര്‍ ഇതിനകം തന്നെ അവതരിപ്പിച്ചതാണ്. നിലവില്‍, ഫോട്ടോകളും വീഡിയോകളും വാട്‌സ്ആപ്പില്‍ വ്യൂ വണ്‍സ് ഫീച്ചര്‍ ഉപയോഗിച്ച് അയയ്ക്കാന്‍ സാധിക്കും. അങ്ങനെ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും മെസേജ് സ്വീകരിക്കുന്ന ആള്‍ അത് ഓപ്പണ്‍ ചെയ്ത ശേഷം തനിയേ അപ്രത്യക്ഷമാകും.