സാംസങ് ഗാലക്‌സി എം11 സ്മാര്‍ട്‌ഫോണിന്റെ പിന്‍ഗാമിയായി സാംസങിന്റെ ഗാലക്‌സി എം 12 സ്മാര്‍ട്‌ഫോണ്‍ എത്തി.
ക്വാഡ് റിയര്‍ കാമറയോടുകൂടിയാണ് ഫോണ്‍ എത്തുന്നത്. വാട്ടര്‍ ഡ്രോപ്പ് നോച്ച് സ്‌ക്രീനാണ് ഫോണിനുള്ളത്.
വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നു. 6000 എംഎഎച്ച് ബാറ്ററിയും ഉണ്ട്.
720ഃ1600 പിക്‌സല്‍ റസലൂഷനുള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ടിഎഫ്ടി ഇന്‍ഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
എക്‌സിനോസ് 850 പ്രൊസസര്‍ ചിപ്പിനെ പോലുള്ള ഒരു ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പാണ് ഉപയോഗിച്ചിട്ടുള്ളത്.
3ജിബി/32 ജിബി, 4ജിബി/128 ജിബി വേരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാം.
ക്വാഡ് റിയല്‍ കാമറയില്‍ 48 എംപി, അഞ്ച് എംപി അള്‍ട്രാ വൈഡ് കാമറ, രണ്ട് എംപി മാക്രോ സെന്‍സര്‍, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവയുണ്ട്. എട്ട് മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ.
ഫോണിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല.