ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പൊതുചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: യാത്രക്കിടെ നാം പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് മൊബൈല്‍ ഫോണിലെ ചാര്‍ജ്ജില്ലായ്മ. ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളെ ആശ്രയിക്കുന്നതും പതിവാണ്.

author-image
Shyma Mohan
New Update
ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പൊതുചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: യാത്രക്കിടെ നാം പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് മൊബൈല്‍ ഫോണിലെ ചാര്‍ജ്ജില്ലായ്മ. ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളെ ആശ്രയിക്കുന്നതും പതിവാണ്. എന്നാല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി പൊതു ചാര്‍ജിംഗ് സ്‌റ്റേഷനുകളെ ആശ്രയിക്കേണ്ടെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പോലീസ്.

ഇങ്ങനെ ചെയ്യുന്നതുവഴി നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലേക്ക് ഹാക്കര്‍മാര്‍ക്ക് ആക്‌സസ് ചെയ്യാന്‍ അനുവദിക്കുമെന്നതാണ് ഇതിന് കാരണമായി പറയുന്നത്. യുഎസ്ബിയുള്ള മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ പലപ്പോഴും ആളുകള്‍ക്ക് ചൂണ്ടയായിരിക്കും. ഹാക്കര്‍മാര്‍ പലപ്പോഴും മാല്‍വെയര്‍ ലോഡ് ചെയ്യുകയോ, യുഎസ്ബി പോര്‍ട്ട് മാറ്റുകയോ, അല്ലെങ്കില്‍ ചാര്‍ജ്ജ് ചെയ്യുന്നതിനായി പോര്‍ട്ടിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ഫോണുകളിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് മറുവശത്ത് ഒരു യുഎസ്ബി കേബിള്‍ ബന്ധിപ്പിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്ന സമയം ഹാക്കര്‍മാര്‍ക്ക് ഫോണില്‍ വൈറസോ, മാല്‍വെയറോ കയറ്റാന്‍ സാധിക്കും. പിന്നീട് നിങ്ങളുടെ ഫോണ്‍ ട്രാക്ക് ചെയ്യാനോ, ഫോണിലെ രഹസ്യ ഡാറ്റ മോഷ്ടിക്കാനോ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

 

മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍, യുഎസ്ബി പവര്‍ സ്റ്റേഷനുകള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യരുത്. സൈബര്‍ തട്ടിപ്പുകാര്‍ നിങ്ങളുടെ മൊബൈലില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കാനും ഫോണില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ശ്രമിക്കുമെന്ന് ഒഡീഷ പോലീസ് ട്വിറ്ററില്‍ കുറിച്ചു.

mobile phone public charging stations