ഓണ്‍ലൈന്‍ വഞ്ചന; ഐ ഫോണ്‍ 8 ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ബാര്‍സോപ്പ്

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നത് ഇന്ന് സര്‍വ്വ സാധാരണയായി മാറികഴിഞ്ഞിരിക്കുന്നു. വീട്ടിലേക്കുളള ലളിതമായ സാധനങ്ങള്‍പോലും ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്യുന്നത്.

author-image
ambily chandrasekharan
New Update
ഓണ്‍ലൈന്‍ വഞ്ചന; ഐ ഫോണ്‍ 8 ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ബാര്‍സോപ്പ്

മുംബൈ: ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നത് ഇന്ന് സര്‍വ്വ സാധാരണയായി മാറികഴിഞ്ഞിരിക്കുന്നു. വീട്ടിലേക്കുളള ലളിതമായ സാധനങ്ങള്‍പോലും ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്യുന്നത്. ഇങ്ങനെയുളളപ്പോഴാണ് ഓണ്‍ലൈന്‍കാര്‍ക്ക് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നത.് മുംബൈയില്‍ ഓണ്‍ലൈന്‍ വഴി ഐ ഫോണ്‍ 8 വാങ്ങിയ യുവാവിന് ലഭിച്ചത് ബാര്‍സോപ്പാണ്.

26കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ഇവിടെ വഞ്ചിക്കപ്പെട്ടത്. മുന്‍കൂര്‍ പണം നല്‍കി ഫോണ്‍ ഓര്‍ഡര്‍ ചെയ്ത തബ്രെജ് മെഹബൂബ് നഗ്രലി എന്ന യുവാവിന് സോപ്പ് ലഭിച്ചതോടെ പണവും നഷ്ടപ്പെട്ട അവസ്ഥയിലാണ്. യുവാവ് ബൈക്കുള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ ഒട്ടനവധി കേള്‍ക്കുന്നുണ്ട്.

ഐ ഫോണ്‍ 8ന് ഓര്‍ഡര്‍ നല്‍കിയ ഇയാള്‍ ഫോണിന്റെ മുഴുവന്‍ തുകയായ 55,000 രൂപ നല്‍കുകയും ചെയ്തിരുന്നു. ജനുവരി 22നാണ് ഇയാള്‍ക്ക് ഫോണിന്റെ പാക്കറ്റ് വന്നത്. തുറന്ന് നോക്കിയപ്പോള്‍ കാണുന്നതോ ബാര്‍ സോപ്പും. ഇതേതുടര്‍ന്ന് യുവാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കി. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിയ ഫോണിന് പകരമാണ് ബാര്‍ സോപ്പ് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ കമ്പനി അന്വേഷണം നടത്തുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് വക്താവ് അറിയിച്ചു.

Online fraud