പുതിയ ഓഫറുകളുമായി ജിയോ ............

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ പുതിയ ഓഫറു കളുമായി വീണ്ടും രംഗത്തെത്തുകയാണ്. ഏറ്റവും പുതിയതായി രാജ്യാന്തര കോളുകള്‍ക്ക് മിനിറ്റില്‍ മൂന്ന് രൂപയാണ് ജിയോ ഓഫര്‍ ചെയ്യുന്നത്

author-image
BINDU PP
New Update
പുതിയ ഓഫറുകളുമായി ജിയോ ............

ദില്ലി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ പുതിയ ഓഫറു കളുമായി വീണ്ടും രംഗത്തെത്തുകയാണ്. ഏറ്റവും പുതിയതായി രാജ്യാന്തര കോളുകള്‍ക്ക് മിനിറ്റില്‍ മൂന്ന് രൂപയാണ് ജിയോ ഓഫര്‍ ചെയ്യുന്നത്. റെയ്റ്റ് കട്ടര്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് രാജ്യാന്തര കോളുകള്‍ക്ക് നിരക്കുകള്‍ കുറയുമെന്ന് ജിയോ പറയുന്നു.

പുതിയ ഓഫര്‍ നിലവില്‍ വരുന്നതോടെ കാനഡ, ഹോങ്കോങ്ങ്, സിംഗപ്പൂര്‍, ഒാസ്‌ട്രേലിയ, ബ്രസീല്‍, ഇറ്റലി, പോളണ്ട്, പോര്‍ച്ചുഗല്‍, സ്വ്റ്റിസ്വിറ്റ്‌സര്‍ലന്‍ഡ്, തായ്‌വാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് മിനിറ്റില്‍ മൂന്ന് രൂപ നിരക്കില്‍ വിളിക്കാം. ഫ്രാന്‍സ്, പാകിസ്താന്‍, ഇസ്രയേല്‍, അര്‍ജന്റീന സൗത്ത് കൊറിയ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലേക്ക് മിനിറ്റില്‍ 4.8 രൂപക്കും വിളിക്കാം. 501 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ റെയ്റ്റ് കട്ടര്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാനായി സാധിക്കും.

വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡാറ്റ നല്‍കുമെന്ന് കഴിഞ്ഞ ദിവസം എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗം കൂടിയാല്‍ സ്വയം ഡിസ്‌കൗണ്ട് പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുമെന്നായിരുന്നു എയര്‍ടെല്‍ വാഗ്ദാനം ചെയ്തത്. അതിന് തൊട്ടു പുറകെയാണ് രാജ്യാന്തരകോളുകള്‍ക്ക് നിരക്ക് കുറക്കുമെന്ന പ്രഖ്യാപനവുമായി ജിയോ രംഗത്തെത്തുന്നത്.

ട്രായിയുടെ നിര്‍ദേശ പ്രകാരം നിര്‍ത്തിവെച്ച സമ്മര്‍ ഓഫറിന് ശേഷം ധന്‍ ധനാ ധന്‍ ഓഫറുകളാണ് ജിയോ അവസാനമായി പ്രഖ്യാപിച്ചിരുന്നത്. പ്രൈം മെമ്പര്‍ഷിപ്പ് നേടിയ ഉപഭോക്താക്കള്‍ക്ക് 309 രൂപയുടെ റീചാര്‍ജ് ചെയ്യുമ്പോള്‍ മൂന്ന് മാസത്തേക്ക് സേവനം സൗജന്യമായി ലഭിക്കുന്നതായിരുന്നു ധന്‍ ധനാ ധന്‍ ഓഫറുകള്‍. എന്നാല്‍ ട്രായിയുടെ ഇടപെടല്‍ മൂലം നിര്‍ത്തിവെച്ച സമ്മര്‍ ഓഫര്‍ തന്നെ പേര് മാറ്റി ജിയോ അവതരിപ്പിക്കുകയായിരുന്നു എന്ന ആക്ഷേപവും നിലനിന്നിരുന്നു. ജിയോ ഓഫര്‍ തുടരുന്നത് മറ്റ് കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന പരാതിയിന്മേലായിരുന്നുട്രായിയുടെ ഇടപെടല്‍.

jio reliance