സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ 'മൊബൈല്‍ ആപ്പു'കളുമായി കേരളാ പൊലീസ്

യാത്രാവേളകില്‍ ഇനി പേടിക്കണ്ട. യാത്രകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാനും പൊലീസ് സേവനങ്ങളെ കുറിച്ചറിയാനുമായി പൊലീസിന്റെ പുതിയ മൊബൈല്‍ ആപ്പുകള്‍ നിലവില്‍ വന്നു കഴിഞ്ഞു.

author-image
ambily chandrasekharan
New Update
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ 'മൊബൈല്‍ ആപ്പു'കളുമായി കേരളാ പൊലീസ്

യാത്രാവേളകില്‍ ഇനി പേടിക്കണ്ട. യാത്രകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാനും പൊലീസ് സേവനങ്ങളെ കുറിച്ചറിയാനുമായി പൊലീസിന്റെ പുതിയ മൊബൈല്‍ ആപ്പുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. കെല്‍ട്രോണാണ് പൊലീസുവേണ്ടി പുതിയ മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ഇവയില്‍ മൂന്നു ആപ്ലിക്കേഷനുകളാണ് കേരള പൊലീസ് പുറത്തിറക്കിയത്. ജനങ്ങളുടെ അഭിപ്രയം കൂടി പരിഗണിച്ച് പരിഷക്കരിച്ച് അപ്ലിക്കേഷനുകള്‍ ഡിജിപി ലോകനാഥ് ബെഹ്‌റയാണ് പുറത്തിറക്കിയത്.

സുരക്ഷിതമായ യാത്രക്കുവേണ്ടി സിറ്റിസണ്‍ സേഫ്റ്റിയെന്ന ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തിട്ടുള്ള വ്യക്തിയക്ക് സ്വന്തം യാത്ര വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാവുന്നതാണ്. കൂടാതെ ഇതോടൊപ്പം ഈ ആപ്പിന്റെ ഉപയോഗത്താല്‍ ഓരോ പത്തു മിനിറ്റിലും അപ്പില്‍ നിന്നും വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും.

അവശ്യഘട്ടത്തില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഈ ആപ്പു വഴി വിവരങ്ങള്‍ കൈമാറാനും കഴിയുന്നതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് പ്രധാനമായും ഈ ആപ്പുകള്‍ വികസിപ്പിച്ചിരിക്കുന്നത്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയും മറുപടിയും ലഭിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആപ്പും പുറത്തിറങ്ങിയിട്ടുണ്ട്. വ്വര്‍ച്യല്‍ പൊലീസ് ഗൈഡെന്ന മൂന്നാമത്ത് അപ്ലിക്കേഷന്‍ വഴി പൊലീസ് നല്‍കുന്ന സേവനങ്ങളെ കുറിച്ച് എല്ലാവിവരങ്ങളും ലഭിക്കും. സംശയം ചോദിക്കാനും ചര്‍ച്ച നടത്താനുമുള്ള ചാറ്റ് ബോക്‌സുമുണ്ട്. ഒറ്റയ്ക്കുളള യാത്രകളില്‍ ഇവയേറെ പ്രയോജനം ചെയ്യുന്നതാണ്. ഏത് സമയത്തും ആരെയും പേടിക്കാതെ യാത്രചെയ്യാം.

mobile app