ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടിലും ആമസോണിലും ദീപാവലിയോട് അനുബന്ധിച്ച് ഓഫറുകളുടെ പെരുമഴയാണ്. പ്രത്യേകിച്ച് ഫോണുകൾക്ക്. സ്മാർട്ട്ഫോൺ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇത് അറിഞ്ഞു കൊണ്ട് തന്നെ ഓൺലൈൻ പ്ലാറ്റുഫോമുകൾ ഇവയ്ക്ക് വമ്പിച്ച ഓഫറുകൾ നൽകുകയാണ്.
മികച്ച ഓഫറിൽ ഐഫോൺ കയ്യിലേക്ക് എത്തിയാൽ എങ്ങനെയുണ്ടാകും, അതും കേവലം 20,000 രൂപയ്ക്ക്. എങ്ങനെയെന്നല്ലേ?ഐഫോൺ 15 സീരീസ് ആപ്പിൾ ലോഞ്ച് ചെയ്തിട്ട് മാസങ്ങൾ മാത്രമായിട്ടൊള്ളു, എങ്കിലും 2022ൽ വിപണിയിലെത്തിയ ഐഫോൺ 14ന് ഇന്നും ആവശ്യക്കാർ ഏറെയാണ്.
ആമസോണിൽ 14 പ്രോ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പക്ഷേ, ഫ്ലിപ്കാർട്ടിൽ 14 ന്റെ ബേസ് മോഡലും വിൽപ്പനയ്ക്കുണ്ട്.128 ജിബി സ്റ്റോറേജ് വരുന്ന ഐഫോൺ 14ന് 69,000 രൂപയാണ് വിപണി വില. എന്നാൽ ഫ്ലിപ്കാർട്ടിൽ 57,999 രൂപയ്ക്ക് ഫോൺ ലഭ്യമാണ്.
എന്നാൽ ഇതിന് പുറമെ വലിയൊരു ഓഫർ ഓൺലൈൻ ഷോപിങ് സൈറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്. എക്സ്ചേഞ്ച് ഓഫർ വഴി ഐഫോൺ 14ന് 42,000 രൂപ വരെ കിഴിവ് ലഭിക്കും.
നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ ഉദ്ധേശിക്കുന്ന ഫോണിന്റെ അവസ്ഥയും വിപണി വിലയുമൊക്കെ അനുസരിച്ചായിരിക്കും കിഴിവ് ലഭിക്കുക.എക്സ്ചേഞ്ച് ഓഫർ ഇത്രയും ലഭിക്കുകയാണെങ്കിൽ ഫോണിന്റെ വില കേവലം 15,999 രൂപയായി ചുരുങ്ങും.
ഇതിനു പുറമെ ചില ക്രെഡിറ്റ് കാർഡുകൾക്ക് പത്ത് ശതമാനം ഓഫറമുണ്ട്. ഐഫോൺ 14 ന്റെ 128 ജിബി, 512 ജിബി വേരിയെന്റുകൾക്ക് മാത്രമാണ് ഈ ഓഫറുള്ളത്.സമാന ഓഫർ ഐഫോൺ 14 പ്ലസിനുമുണ്ട്. 79,900 രൂപയാണ് 14 പ്ലസിന്റെ വിപണി വില.
ഫ്ലിപ്കാർട്ടിൽ ഫോൺ 63,999 രൂപയ്ക്ക് നിലവിൽ ലഭ്യമാണ്. ഇതിനുപുറമെ 42,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ക്രെഡിറ്റ് കാർഡുകളുടെ 10 ശതമാനം കിഴിവുമുണ്ട്.