വാട്‌സ്ആപ്പില്‍ ഫോര്‍വേഡഡ് ലേബല്‍ വരുന്നു.വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന പല സന്ദേശങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലും അവ പങ്കുവെച്ച വ്യക്തികള്‍ക്കും ഉണ്ടാക്കിയ സംഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ടായിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് ഇപ്പോള്‍ വാട്‌സ്ആപ്പില്‍ ഫോര്‍വേഡഡ് ലേബല്‍ വരുവാന്‍ ഒരുങ്ങുന്നത്. മാത്രമല്ല,വാട്‌സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന പല സന്ദേശങ്ങളും ആധികാരികതയില്ലാത്ത ഉള്ളടക്കമുള്ളവയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ കൊള്ളാത്തവയാണെന്ന് പറയാം. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്തുവരുന്ന സന്ദേശങ്ങളുടെ അപകടങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍ ആണ് വാട്‌സ്ആപ്പിലൂടെ ഇവിടെ അവതരിപ്പിക്കുന്നത്.ഇവിടെ നിങ്ങള്‍ക്ക് ഒരു സുഹൃത്തില്‍ നിന്നും ലഭിക്കുന്ന സന്ദേശം അയാളുടെ സ്വന്തം സൃഷ്ടിയല്ലെന്നും മറ്റൊരാളില്‍ നിന്നും ലഭിച്ച സന്ദേശമാണ് ആ സുഹൃത്ത് നിങ്ങള്‍ക്കയച്ചതെന്നും തിരിച്ചറിയാന്‍ സാധിക്കുന്ന ഫോര്‍വേഡഡ് ലേബല്‍ (Forwarded Label)സൗകര്യമാണ് വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്.മാത്രമല്ല,ഇതുവഴി ഫോര്‍വേഡ് ചെയ്തുവരുന്ന സന്ദേശങ്ങള്‍ക്ക് മുകളില്‍ 'Forwarded' എന്ന ലേബല്‍ കാണാന്‍ സാധിക്കുന്നതുമാണ്. ഫോര്‍വേഡ് ചെയ്യുന്ന അക്ഷര സന്ദേശങ്ങള്‍ക്കും മീഡിയാ സന്ദേശങ്ങള്‍ക്കുമൊപ്പം തന്നെ ഈ ലേബല്‍ ഉണ്ടാവുകയും,കൂടാതെ വാട്‌സ്ആപ്പിന്റെ 2.18.67 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നത്.
ഒരു സന്ദേശം ലഭിക്കുമ്പോള്‍ അതിന്റെ ആധികാരികത തീര്‍ച്ചയായും പരിശോധിച്ചിരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഒന്നും ആലോചിക്കാതെ ആ സന്ദേശം നിങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഒരു പക്ഷെ വലിയ അപകടങ്ങള്‍ നേരിടേണ്ടി വന്നേക്കാവുന്നതാണ്. ഫെയ്‌സ്ബുക്കിലെ പോലെയല്ല, വാട്‌സ്ആപ്പില്‍ പങ്കുവെക്കുന്ന സന്ദേശങ്ങളുടെ സ്രഷ്ടാക്കള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ആ സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതോടെ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം നിങ്ങള്‍ക്ക് മേലാവും വരുകയെന്ന ഓര്‍മ്മ വേണം എല്ലാവരിലും.ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളില്‍ നിന്നും ആ ലേബല്‍ ഒഴിവാക്കാന്‍ കഴിയില്ല. പക്ഷെ അക്ഷര സന്ദേശങ്ങള്‍ കോപ്പി ചെയ്ത് അയച്ചാലും, വാട്‌സ്ആപ്പ് വഴി ലഭിച്ച വീഡിയോയും മറ്റും പുതിയതായി അപ്ലോഡ് ചെയ്ത് വീണ്ടും മറ്റൊരാള്‍ക്ക് അയച്ചുകൊടുത്താലും ആ സന്ദേശങ്ങള്‍ക്കൊപ്പമുള്ള ഫോര്‍വേഡഡ് ലേബല്‍ ഒഴിവാക്കാം.
വാട്‌സ്ആപ്പില്‍ ഫോര്‍വേഡഡ് ലേബല്‍ വരുന്നു
വാട്‌സ്ആപ്പില്‍ ഫോര്‍വേഡഡ് ലേബല്‍ വരുന്നു.വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന പല സന്ദേശങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലും അവ പങ്കുവെച്ച വ്യക്തികള്‍ക്കും ഉണ്ടാക്കിയ സംഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ടായിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് ഇപ്പോള്‍ വാട്‌സ്ആപ്പില്‍ ഫോര്‍വേഡഡ് ലേബല്‍ വരുവാന്‍ ഒരുങ്ങുന്നത്.
New Update