അതിവേഗ ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ചൈന; ഒരു സെക്കന്‍ഡില്‍ 150 സിനിമകള്‍ കൈമാറാം

ആഗോളതലത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ചൈനീസ് കമ്പനികള്‍. ഓരോ സെക്കന്‍ഡിലും 1.2 ടെറാബിറ്റ് ഡാറ്റ വരെ ഇതിന് കൈമാറാന്‍ സാധിക്കും.

author-image
Priya
New Update
അതിവേഗ ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ചൈന; ഒരു സെക്കന്‍ഡില്‍ 150 സിനിമകള്‍ കൈമാറാം

 

ആഗോളതലത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ചൈനീസ് കമ്പനികള്‍. ഓരോ സെക്കന്‍ഡിലും 1.2 ടെറാബിറ്റ് ഡാറ്റ വരെ ഇതിന് കൈമാറാന്‍ സാധിക്കും.

നിലവിലുള്ള മിക്ക പ്രധാന ഇന്റര്‍നെറ്റ് റൂട്ടുകളെക്കാളും ഈ ഇന്റര്‍നെറ്റിന്റെ വേഗത പതിര്മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയിലെ സിംഗ്വാ യൂണിവേഴ്സിറ്റി, ചൈന മൊബൈല്‍, ഹുവായ് ടെക്നോളജീസ്, സെര്‍നെറ്റ് കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പെടുന്ന പങ്കാളിത്തത്തിന്റെ ഫലമായാണ് ഈ സംരംഭം.

ഇന്റര്‍നെറ്റ് 3,000 കിലോമീറ്ററിലധികം ദൂരത്തില്‍ വ്യാപിച്ചുകിടക്കുകയാണ്.
ഈ ശൃംഖല ബീജിംഗ്, വുഹാന്‍, ഗ്വാങ്ഷു തുടങ്ങിയ നഗരങ്ങളെ വിപുലമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വഴി ബന്ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ചൈനയുടെ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയില്‍ ബീജിംഗ്, വുഹാന്‍, ഗ്വാങ്ഷു തുടങ്ങിയ നഗരങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും തിങ്കളാഴ്ച ഔദ്യോഗിക ലോഞ്ച് നേടുകയും ചെയ്ത നെറ്റ്വര്‍ക്ക് എല്ലാ പ്രവര്‍ത്തന പരിശോധനകളെയും വിജയകരമായി മറികടക്കുകയും സ്ഥിരവും വിശ്വസനീയവുമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ഇന്റര്‍നെറ്റ് കണക്ഷനിലൂടെ 150 ഹൈ-ഡെഫനിഷന്‍ സിനിമകള്‍ക്ക് തുല്യമായ ഡാറ്റ ഒരു സെക്കന്‍ഡില്‍ കൈമാറാന്‍ കഴിയുമെന്ന് ഹുവായ് ടെക്നോളജീസ് വൈസ് പ്രസിഡന്റ് വാങ് ലീയെ ഉദ്ധരിച്ച് പോസ്റ്റ് പറയുന്നു.

china fastest internet