ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിക്കുമ്പോഴും പല ബാങ്കുകളുടെയും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്.ഏത് നിമിഷവും ഈ ആപ്പുകള്‍ ഹാക്ക് ചെയ്യപ്പെടാമെന്ന മുന്നറിയിപ്പാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫയര്‍ ഐ നല്‍കുന്നത്. എന്നാൽ ഏതെല്ലാം ബാങ്കുകളുടെ ആപ്പുകളാണ് ഭീഷണി നേരിടുന്നതെന്ന് വ്യക്തമായ വിവര പുറത്തു വിട്ടിട്ടില്ല .
ഉപഭോക്താക്കളുടെ നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് സാമ്പത്തിക തട്ടിപ് നടത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നാണ് ഫയര്‍ഐ മേധാവി വിശാല്‍ രാമന്‍ പറയുന്നത് .
ഇന്ത്യയിലെ സുരക്ഷിതമല്ലത്ത ഡിജിറ്റൽ പണമിടപാടിലൂടെ ഹാക്കർമാർക്ക് നുഴഞ്ഞു കയറാൻ കഴിയുമെന്നാണ് റിപ്പോർട്ട് .
വെബ് ഇന്‍ജെക്ട്‌സ് ബുഗാട്ട് എന്നീ രണ്ട് മാല്‍വെയറുകളാണ് ഇന്ത്യന്‍ ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ വെബ്ഇന്‍ജെക്ട്‌സ് ഉപഭോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ അവരുടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.