ലൈറ്റ് കത്തിക്കാന്‍ ആപ്പ്

എല്‍.ഇ.ഡി ലൈറ്റുകള്‍ കത്തിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്പും ഉണ്ട്. നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് ഇതു പ്രോഗ്രാം ചെയ്യാം. ഒരു ലൈറ്റോ ഒന്നിലധികം ലൈറ്റുകളോ ഇങ്ങനെ ഓണ്‍ ചെയ്യാം.

author-image
online desk
New Update
ലൈറ്റ് കത്തിക്കാന്‍ ആപ്പ്

വീടിനുള്ളില്‍ പ്രകാശം നിറയ്ക്കുക എന്ന പ്രാഥമിക ആവശ്യത്തില്‍ നിന്ന് ലൈറ്റിങ്ങ് ഏറെ മുന്നോട്ടു പോയിരിക്കുന്നു. അകത്തളങ്ങളെ സ്വപ്നതുല്യമാക്കുന്ന തരത്തിലാണ് ഇപ്പോള്‍ പ്രകാശവിന്യാസം. എല്‍.ഇ.ഡി ലൈറ്റുകളുടെ വരവോടെ ഈ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എല്‍.ഇ.ഡി ലൈറ്റുകളിലെ പുത്തന്‍ മോഡലുകളെ പരിചയപ്പെടാം.

മഴവില്ലിന്‍ അഴക്
അകത്തളങ്ങളില്‍ മഴവില്ലിന്റെ മായികഭാവം നിറയ്ക്കാന്‍ എല്‍.ഇ.ഡി ബള്‍ബുണ്ട്. ഇവയ്ക്ക് ഗോള്‍ഡന്‍, സില്‍വര്‍, വൈറ്റ് എന്നിങ്ങനെ ലക്ഷക്കണക്കിനു വര്‍ണ്ണപ്രകാശം പുറത്തുവിടാനുള്ള ശേഷിയുണ്ട്. അനുയോജ്യമായ നിറം തിരഞ്ഞെടുത്ത് താമസക്കാരന്റെ മൂഡ് ലെവല്‍ ഉയര്‍ത്താന്‍ സാധിക്കും.

ലൈറ്റ് കത്തിക്കാന്‍ ആപ്പ്
എല്‍.ഇ.ഡി ലൈറ്റുകള്‍ കത്തിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്പും ഉണ്ട്. നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് ഇതു പ്രോഗ്രാം ചെയ്യാം. ഒരു ലൈറ്റോ ഒന്നിലധികം ലൈറ്റുകളോ ഇങ്ങനെ ഓണ്‍ ചെയ്യാം.

തനിയെ ഓണും ഓഫുമാകും
ഷെഡ്യൂള്‍ ചെയ്ത് തനിയെ ഓണാക്കാനും ഓഫാക്കാനുമുള്ള സൗകര്യവുമുണ്ട്. ദിവസത്തിലുടനീളം ഇങ്ങനെ വിവിധ വര്‍ണ്ണങ്ങളില്‍ ലൈറ്റ് ഷെഡ്യൂള്‍ ചെയ്തുവയ്ക്കാം. നൃത്തം ചെയ്യും പ്രകാശം നിങ്ങള്‍ നൃത്തം ചെയ്യുന്നതിനൊപ്പം പ്രകാശവും നൃത്തം ചെയ്താലോ? വെറും ആഗ്രഹമായി കരുതേണ്ടതില്ല. ഇപ്പോള്‍ ഇതു സാധ്യമാണ്. അതിനുള്ള ആപ്പും ലഭ്യമാണ്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ പോക്കറ്റിലിട്ടു നൃത്തം ചെയ്താല്‍ ശരീര ചലനങ്ങള്‍ക്ക് അനുസരിച്ച് പ്രകാശവും നൃത്തം ചെയ്യും!

 

light app application LED