ന്യൂഡൽഹി:ഇന്ത്യയിൽ ടിക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ച സാഹചര്യത്തിൽ. പ്രവർത്തനം പൂർണ്ണമായും നിർത്തി ടിക് ടോക്ക്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തവർക്കും വീഡിയോ കാണാൻ സാധിക്കുകയില്ല. അതേസമയം നിരോധനത്തിന്റെ ഭാഗമായി ആപ്സ്റ്റോറുകളിൽനിന്നും ടിക് ടോക്ക് അപ്ലിക്കേഷൻ നീക്കം ചെയ്യപ്പെട്ടിരുന്നു.
ടിക് ടോക്കിൽ ലോഗ് ഇൻ ചെയ്യാൻ സാധിക്കുകയില്ല.എന്നാൽ ലോഗ് ഇൻ ചെയ്തവർക്ക് അവരുടെ വീഡിയോ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമെല്ല. ടിക് ടോക്ക് ഹോം പേജിലെ ഫോര്‍ യു, ഫോളോയിങ് വിഭാഗങ്ങളില്‍ വീഡിയോ ഒന്നും കാണുന്നില്ല. നോ നെറ്റ് വര്‍ക്ക് കണക്ഷന്‍ എന്നാണ് സ്‌ക്രീനില്‍ കാണുന്നത്. ജൂൺ 29 ആണ് ആപ്പുകളുടെ നിരോധനം സംബന്ധിച്ച ഉത്തരവ് പുറത്തു വന്നത് എന്നാൽ ജൂൺ 30 വൈകീട്ട് വരെ ടിക് ടോക്കിൽ വീഡിയോകൾ കാണാൻ സാധിച്ചിരുന്നു എന്നാൽ എപ്പോൾ അതും ലഭ്യമെല്ല.
സേവനം നിര്‍ത്തിവെക്കുന്നതോടൊപ്പം നല്‍കിയ നോട്ടിഫിക്കേഷനില്‍ 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കുകയാണ് എന്ന് ടിക് ടോക്ക് അറിയിച്ചു.