വിപണിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിന്റെ തിരക്കിലാണ് ആൻഡ്രോയിഡ് ഫോണുകൾ.ഇക്കൂട്ടിത്തിലേയ്ക്ക് പുത്തൻ സവിശേഷതകളുമായാണ് സാംസങിന്റെ ഗാലക്‌സി എസ് 24 സീരീസ് ഫോണുകൾ എത്തുന്നത്.
ഗാലക്‌സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്രാ എന്നീ സീരീസ് ഫോണുകളാണ് പുറത്തിറങ്ങുന്നത്. ജനുവരി 17-ന് പുറത്തിറങ്ങുന്ന ഈ സീരീസ് ഫോണുകൾ സാംസങിന്റെ ആദ്യ എഐ ഫോണുകളാണെന്നുള്ളതാണ് പ്രത്യേകത.
ഗാലക്‌സി S24
വാനില വേരിയന്റോടു കൂടി പുറത്തിറങ്ങുന്ന ഈ സ്മാർട്ട്‌ഫോണിൽ 6.2 ഇഞ്ച് അമോലെഡ് 2X എഫ്എച്ച്ഡി ഡിസ്‌പ്ലേ, 8k വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്‌ക്കുന്ന 50 മെഗാപിക്‌സൽ ക്യാമറ 30X സ്‌പേസ് സൂം എന്നിവയാണുള്ളത്. 8 ജിബി റാമും 128 ജിബി അല്ലെങ്കിൽ 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും, ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയും ഈ സീരീസിൽ വന്നേക്കാം. ഏകദേശം 82,000 രൂപ മുതലാണ് ഫോണിന്റെ പ്രതീക്ഷിക്കാവുന്ന വില.
ഗാലക്‌സി S24+
6.7 ഇഞ്ച് അമോലെഡ് 2X QHD+ ഡിസ്‌പ്ലേ, 4,900 mAh ബാറ്ററി, 12ജിബി റാം, 256 ജിബി അല്ലെങ്കിൽ 512 ജിബി സ്‌റ്റോറേജ് എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ. 1 ലക്ഷം രൂപയ്‌ക്ക് മുകളിലായിരിക്കും ഫോണിന്റെ പ്രതീക്ഷിക്കാവുന്ന വില.
ഗാലക്‌സി S24 അൾട്രാ
ഈ സ്മാർട്ട്‌ഫോണിൽ ഐഫോൺ 15 പ്രോ മാക്സിന് സമാനമായ ടൈറ്റാനിയം ബോഡിയാണ് പ്രതീക്ഷിക്കുന്നത്.200എംപി മെയിൻ ലെൻസ്, 10x ക്വാഡ് ടെലിഫോട്ടോ, 100x സ്‌പേസ് സൂം എന്നിവയുൾപ്പെടെ ശക്തമായ ക്യാമറ സംവിധാനവും അൾട്രാ മോഡലിനുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. അൾട്രാ മോഡലുകളിൽ S Pen, 6.8 ഇഞ്ച് AMOLED 2x QHD+ ഡിസ്പ്ലേ, 5,000mAh ബാറ്ററി എന്നിവയും ഉൾപ്പെടാൻ സാധ്യതയുണ്ട്. ഏകദേശം 1.5 ലക്ഷം രൂപയോളമാണ് ഇതിന്റെ പ്രതീക്ഷിക്കാവുന്ന വില.