മുംബൈ: വടക്കുകിഴക്കന്‍ സര്‍ക്കിളിലെ ആറ് സംസ്ഥാനങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിലയന്‍സ് ജിയോ. ഷില്ലോങ്, ഇംഫാല്‍, ഐസ്വാള്‍, അഗര്‍ത്തല, ഇറ്റാനഗര്‍, കൊഹിമ, ദിമാപൂര്‍ എന്നീ ഏഴ് നഗരങ്ങളെ അതിന്റെ ട്രൂ 5ജി നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സേവനങ്ങള്‍ തുടങ്ങുന്നത്. ട്രൂ 5ജി ഇപ്പോള്‍ രാജ്യത്തെ 191 നഗരങ്ങളില്‍ ലൈവാണ്.
'വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും 2023 ഡിസംബറോടെ ജിയോ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമാക്കും. കമ്പനി എക്‌സ്‌ചേഞ്ചുകളുമായി പങ്കിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ന് മുതല്‍ അരുണാചല്‍ പ്രദേശ് (ഇറ്റാനഗര്‍), മണിപ്പൂര്‍ (ഇംഫാല്‍), മേഘാലയ (ഷില്ലോംഗ്), മിസോറാം (ഐസ്വാള്‍), നാഗാലാന്‍ഡ് (കൊഹിമ, ദിമാപൂര്‍), ത്രിപുര (അഗര്‍ത്തല) എന്നീ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നഗരങ്ങളിലെ ജിയോ ഉപഭോക്താക്കള്‍ക്ക് 5ജി എത്തുമെന്ന് കമ്പനി അറിയിച്ചു.
ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിലൂടെ അവര്‍ക്ക് 1 ജിബിപിഎസ് വേഗതയില്‍ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും.ഇതിന് അധികം ചെലവുകളൊന്നുമില്ല.
ജിയോ കമ്മ്യൂണിറ്റി ക്ലിനിക് മെഡിക്കല്‍ കിറ്റ്, ഓഗ്മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി (എആര്‍-വിആര്‍) അധിഷ്ഠിത ഹെല്‍ത്ത് കെയര്‍ സൊല്യൂഷനുകള്‍ തുടങ്ങിയ വിപ്ലവകരമായ സൊല്യൂഷനുകള്‍ ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ ഗുണമേന്മയുള്ള ഹെല്‍ത്ത് കെയര്‍ മെച്ചപ്പെടുത്താനും വിദൂര പ്രദേശങ്ങളിലേക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനും സഹായിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.