ഫുഡ് ഓഡര്‍ ചെയ്യുന്നവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത; വന്‍ മാറ്റവുമായി സൊമാറ്റോ!

ഫുഡ് ഡെലിവറി മന്ദഗതിയിലായ സാഹചര്യത്തില്‍ വീണ്ടും വലിയ വിപണി വിഹിതം നേടുകയെന്ന ലക്ഷ്യത്തോടെയാണ് സൊമാറ്റോയുടെ പുതിയ നീക്കം.

author-image
Greeshma Rakesh
New Update
ഫുഡ് ഓഡര്‍ ചെയ്യുന്നവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത; വന്‍ മാറ്റവുമായി സൊമാറ്റോ!

ഇനി മുതല്‍ ഒരേ സമയം ഒന്നിലധികം റസ്റ്റോറന്റുകളില്‍ നിന്ന് ഫുഡ് ഓര്‍ഡര്‍ ചെയ്യാം.അതിനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് സൊമാറ്റോ. ഫുഡ് ഡെലിവറി മന്ദഗതിയിലായ സാഹചര്യത്തില്‍ വീണ്ടും വലിയ വിപണി വിഹിതം നേടുകയെന്ന ലക്ഷ്യത്തോടെയാണ് സൊമാറ്റോയുടെ പുതിയ നീക്കം. ഫോണ്‍പേയുടെ ഉടമസ്ഥതയിലുള്ള പിന്‍കോഡില്‍ എന്ന ആപ്പിന്റെ ചുവടുപ്പിടിച്ചാണ് പുതിയ അപ്‌ഡേറ്റ്.

പുതിയ അപ്ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് വിവിധ റസ്റ്റോറന്റുകളില്‍ നിന്ന് നാല് കാര്‍ട്ടുകള്‍ വരെ ക്രിയേറ്റ് ചെയ്യാനും ഓര്‍ഡര്‍ ചെയ്യാനുമാകും. ഒരു കാര്‍ട്ടില്‍ നിന്ന് ഒരു ഓര്‍ഡര്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത കാര്‍ട്ടിലെത്തി ഓര്‍ഡര്‍ നല്കാം. ഫോണ്‍പേ സിഇഒ സമീര്‍ നിഗം പിന്‍കോഡിന്റെ ലോഞ്ച് വേളയില്‍ മള്‍ട്ടി-കാര്‍ട്ട് ഫീച്ചറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പറഞ്ഞിരുന്നു. ഇത് ഷോപ്പിംഗ് അനുഭവവും വില്പനയും വര്‍ധിപ്പിക്കാനും സഹായിക്കും. ഇതേ രീതിയിലേക്കാണ് സൊമാറ്റോയും മാറുന്നത്.

 

അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫുഡ് ഡെലിവറി വിപണിയിലെ വമ്പന്മാരാണ് സൊമാറ്റോയും സ്വിഗ്ഗിയും. ഇരുവരും തങ്ങളുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കടുത്ത മത്സരത്തിലാണ്.നിലവില്‍, സൊമാറ്റോയ്ക്ക് 55 ശതമാനത്തിന്റെ വലിയ ഓഹരിയാണുള്ളത്. സ്വിഗ്ഗിയുടെ ഓഹരി 45 ശതമാനമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്വിഗ്ഗിയുടെ വിപണി വിഹിതം കുറഞ്ഞുവരികയാണ്.

2023 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗ്ഗിയുടെ വരുമാനം 600 മില്യണില്‍ നിന്ന് ഏകദേശം 900 മില്യണ്‍ ഡോളറായി ഉയര്‍ന്നെങ്കിലും, സൊമാറ്റോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിനെ വളര്‍ച്ചയായി കണക്കാക്കാനില്ല. മാത്രമല്ല ഒരേ കാലയളവിലെ സ്വിഗ്ഗിയുടെ നഷ്ടം ഏകദേശം 545 മില്യണ്‍ ഡോളറും സൊമാറ്റോയുടെ നഷ്ടം ഏകദേശം 110 മില്യണ്‍ ഡോളറുമാണ്.

 

അതെസമയം ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുമായി സഹകരിക്കുമെന്ന് ഇരുചക്ര വാഹന ബ്രാന്‍ഡായ ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 50 ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറുകള്‍ സൊമാറ്റോ ഡെലിവറി പങ്കാളികള്‍ക്ക് കൈമാറിയിട്ടുണ്ട്.

രണ്ട് വര്‍ഷത്തിനുള്ളില്‍ മൊത്തത്തില്‍ 10,000 ഐക്യൂബ് സ്‌കൂട്ടറുകളാണ് കമ്പനി ഇത്തരത്തില്‍ വിന്യസിക്കുക. ഉല്പന്നം, ചാര്‍ജിംഗ് ഇക്കോസിസ്റ്റം, സുസ്ഥിര ലക്ഷ്യങ്ങള്‍, ഡിജിറ്റല്‍ സംയോജനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആറ് പ്രധാന മേഖലകളിലായാണ് ഇരു കമ്പനികളും ബന്ധം സ്ഥാപിക്കുന്നത്.

food Zomato Technology News