ട്രൂ 5 ജിക്കായി റിലയന്‍സ് ജിയോയും മോട്ടറോളയും ഒന്നിക്കുന്നു

വിപുലമായ 5G സ്മാര്‍ട്ട്ഫോണ്‍ പോര്‍ട്ട്ഫോളിയോയില്‍ ഉടനീളം ജിയോയുടെ ട്രൂ 5G പ്രാപ്തമാക്കുന്നതിനായി മോട്ടറോള സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് പുറത്തിറക്കി.

author-image
Lekshmi
New Update
ട്രൂ 5 ജിക്കായി റിലയന്‍സ് ജിയോയും മോട്ടറോളയും ഒന്നിക്കുന്നു

വിപുലമായ 5G സ്മാര്‍ട്ട്ഫോണ്‍ പോര്‍ട്ട്ഫോളിയോയില്‍ ഉടനീളം ജിയോയുടെ ട്രൂ 5G പ്രാപ്തമാക്കുന്നതിനായി മോട്ടറോള സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് പുറത്തിറക്കി.മോട്ടറോള, റിലയന്‍സ് ജിയോയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിലെ 5G സ്മാര്‍ട്ട്ഫോണുകള്‍ ജിയോയുടെ നൂതന സ്റ്റാന്‍ഡ്-അലോണ്‍ 5G സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

5G ശേഷിയുള്ള സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഒ.ഇ.എം ആണ് മോട്ടറോള.ബ്രാന്‍ഡ് അതിന്റെ എല്ലാ 5G സ്മാര്‍ട്ട്ഫോണുകളിലും വിട്ടുവീഴ്ചയില്ലാത്ത ട്രൂ 5G പിന്തുണ നല്‍കുന്നു. 11-13 5G ബാന്‍ഡുകള്‍ക്കുള്ള പിന്തുണയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇനി മോട്ടറോള സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന എല്ലാ ജിയോ ഉപയോക്താക്കള്‍ക്കും Jio True 5G ഉള്ളതോ അതിവേഗം പുറത്തിറങ്ങുന്നതോ ആയ പ്രദേശങ്ങളില്‍ ജിയോ വെല്‍ക്കം ഓഫറിന് കീഴില്‍ 5G ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ കഴിയും.മോട്ടറോള 5G ഉപകരണങ്ങള്‍ വില നിലവാരം പരിഗണിക്കാതെ അഖിലേന്ത്യാ 5G ബാന്‍ഡുകളെ പിന്തുണയ്ക്കുന്നുണ്ട്.

motorola 5g smartphones